മൈലാഞ്ചി മൊഞ്ചിൽ നടി നൂറിൻ ഷെറീഫ്.!! മഞ്ഞ രാവിന് മറ്റുകൂട്ടി അഹാനയും രജിഷ വിജയനും; താരനിബിഢമായി കല്യാണ തലേന്ന് വീഡിയോ വൈറൽ.!! | Noorin Shereef KalyanaThalennu Video Viral

Noorin Shereef KalyanaThalennu Video Viral : മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് യുവതലമുറക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് നൂറിൻ ഷെറീഫ്. 2017 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രം ചങ്ക്‌സിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ചങ്ക്‌സിൽ നായകനായ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ ചെയ്തത്. പിന്നീട് അതെ വർഷം പുറത്തിറങ്ങിയ ഒമർ ലുലുവിന്റെ തന്നെ ചിത്രം അഡാർ ലവ്വിൽ നായികയായും താരം അഭിനയിച്ചു.

അന്താരാഷ്ട്ര ലെവലിൽ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം കൂടി ആയിരുന്നു അഡാർ ലവ്. ചിത്രത്തിലെ മറ്റൊരു നായികയായ പ്രിയ വാര്യരുടെ കണ്ണിറുക്കൽ രംഗം ബോളിവുഡ് താരങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. റോഷൻ ആയിരുന്നു ചിത്രത്തിൽ നായകന്റെ വേഷം ചെയ്തത്. നായകന്റെ ബെസ്റ്റ് ഫ്രണ്ട് ആയി വന്നു പിന്നീട് നായികയായി മാറിയ ഗാധ ജോൺ എന്ന ക്യാരക്ടർ ആണ് നൂറിൻ അഭിനയിച്ചത്. ഈ വേഷമാണ് നൂറിനു കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതും.

നർത്തകിയും മോഡലും ആയ നൂറിൻ സിനിമയെ ഒരുപാടു സ്നേഹിക്കുന്ന ഒരു താരമാണ്. താരത്തിന്റെ ബുള്ളറ്റ് പ്രേമവും പ്രസിദ്ധമാണ്.ഇപ്പോഴിതാ നീണ്ട നാളത്തെ തന്റെ പ്രണയം പൂവണിയുന്ന സന്തോഷത്തിലാണ് നൂറിൻ ഇപ്പോൾ. നടനും നൂറിന്റെ പ്രിയപ്പെട്ട സുഹൃത്തുമായ ഫാഹിം സറഫിനെയാണ് താരം വിവാഹം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു വിവാഹ നിശ്ചയം കൂടി ആയിരുന്നു ഇവരുടേത്. നടി ആഹാന കൃഷ്ണകുമാറിന്റെ പ്രിയ സുഹൃത്തുക്കളാണ് ഇരുവരും.

തന്റെ സുഹൃത്തുക്കളുടെ സന്തോഷ നിമിഷങ്ങളിൽ ഡാൻസ് ചെയ്തും പാട്ട് പാടിയും ആഘോഷിക്കുന്ന ആഹാനയുടെ വീഡിയോകളും അന്ന് വൈറൽ ആയിരുന്നു. ഇപ്പോഴിതാ കല്യാണത്തലേന്ന് കുടുംബവുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് നൂറിൻ. പിസ്ത ഗ്രീൻ ഡ്രെസ്സിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ അനേകം പേരാണ് ആശംസകളുമായി എത്തിയത്. എന്നാൽ നൂറിൻ വിവാഹിതയാകുന്നതിൽ ദുഃഖം പങ്ക് വെച്ച ചില ആരാധകന്മാരും ഉണ്ട്. തങ്ങളുടെ ക്രഷ് ആയിരുന്നെന്നും ഇനി ഇങ്ങോട്ട് വരില്ല എന്നുമൊക്കെയാണ് ചില ഫാൻസിന്റെ കമന്റ്സ്.

5/5 - (2 votes)