ഒരു ഒന്നൊന്നര അടാർ ലൗ തന്നെ.!! കൊച്ചിയിൽ രാത്രി ഒന്നിച്ച് ചുറ്റി കറങ്ങി പ്രിയയും നൂറിനും; വീഡിയോ വൈറലാകുന്നു.!! | Noorin Shereef And Priya P Varrier Video Viral
Noorin Shereef And Priya P Varrier Video Viral : മലയാള സിനിമയിൽ ഇപ്പോൾ ഒട്ടനവധി പുതിയ താരങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. ചിലർ അഭിനയ മികവുകൊണ്ട് പിന്നീട് നിരവധി സിനിമകളിൽ വലിയ താരങ്ങളായി മാറാറുണ്ട്. പുതിയ താരങ്ങളിൽ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു പ്രിയവാര്യരും, നൂറിൻ ഷെരീഫും.
‘ഒരു അഡാർ ലൗ’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരങ്ങളാണ് നൂറിനും, പ്രിയയും. ഈ ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഒരൊറ്റ ഗാനത്തിലൂടെ ആഗോളതലത്തിൽ തന്നെ പ്രിയ വാര്യർ ശ്രദ്ധ നേടുകയുണ്ടായി. ആ പാട്ടിലെ കണ്ണിറുക്കൽ ആണ് പ്രിയയെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ ഫോളോവേഴ്സുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. അതേ ചിത്രത്തിലെ അഭിനയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു നൂറിൻ. ഈ ചിത്രത്തിൻ്റെ അന്യഭാഷാ പതിപ്പായിരുന്നു ‘ലൗവേഴ്സ് ഡേ’.
ഈ ചിത്രത്തിലും നൂറിനും പ്രിയയും തന്നെയായിരുന്നു അഭിനയിച്ചിരുന്നത്. അഡാർ ലൗവിലെ ഹിറ്റ് ഗാനം പ്രിയ വാര്യർ പാടിയപ്പോൾ അതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അഭിനയം പോലെ തന്നെ ആലാപനത്തിലും മികവ് തെളിയിച്ചിരിക്കുകയാണ് ആ പാട്ട് വീഡിയോയിലൂടെ പ്രിയ.
പ്രിയയുടെയും നൂറിൻ്റെയും കൂട്ടുകെട്ടും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞ മാസമായിരുന്നു നൂറിൻ ഷെരീഫും ഫഹീമും തമ്മിലുള്ള വിവാഹം നടന്നത്. നൂറിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ പ്രിയ വാര്യർ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതും ഡാൻസ് കളിച്ചതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം നൂറിൻ ഷെരീഫും, ഫഹീമും, പ്രിയ വാര്യരും മറ്റു സുഹൃത്തുക്കളും ചേർന്ന് രാത്രി ഡിന്നറിന് പോയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സന്തോഷത്തോടെ എല്ലാവരും രുചികരമായ ഭക്ഷണം കഴിച്ച് മടങ്ങുന്ന വീഡിയോയിരുന്നു അത്. മലയാളികളുടെ പ്രിയതാരത്തെ വിവാഹശേഷം കണ്ടതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഈ വീഡിയോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.