മമ്മുട്ടി ചിത്രത്തിലെ നായിക ഇനി നൂബിന് സ്വന്തം; രാജകുമാരിയെ പോലെ സുന്ദരിയായി ബിന്നി!! വിവാഹ ദൃശ്യങ്ങൾ കാണാം… | Noobin Johny Marriage Malayalam

Noobin Johny Marriage Malayalam : മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരകളിൽ മുന്നിൽനിൽക്കുന്ന പരമ്പരയാണ് ഇപ്പോൾ കുടുംബ വിളക്ക്. കുടുംബ വിളക്ക് എന്ന പരമ്പരയും അതിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു. ഈ സീരിയലിലെ പ്രധാന കഥാപാത്രമാണ് സുമിത്രയുടെ മകനായ പ്രതീഷ്. ജോബിൻ ജോണി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തെ സംബന്ധിച്ചിടത്തോളം പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

താരം വിവാഹിതനായിരിക്കുന്നു. ഡോക്ടറായ ബിന്നി സെബാസ്റ്റ്യനാണ് വധു. കഴിഞ്ഞ ദിവസം തന്റെ വിവാഹത്തോടനുബന്ധിച്ചുളള പ്രീ വെഡിങ് വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. “അങ്ങനെ ഏഴ് വർഷത്തെ പ്രണയത്തിനുശേഷം ഞങ്ങൾ ഒന്നിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ വീഡിയോ പുറത്തു വിട്ടിരുന്നത് “. ഈ വീഡിയോയും നിമിഷനേരംകൊണ്ട്‌ വൈറലായി.

നൂബിൻ ജോണിയുടെ ഭാവി വധു ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു കുറെ നാളായി പ്രേക്ഷകർ.. 7 വർഷമായുള്ള പ്രണയമാണ് നൂബിന്റെത്. എന്നാൽ പ്രണയിനി ആരാണെന്ന് നൂബിൻ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. നടിയും ഡോക്ടറുമായ ബിന്നി സെബാസ്റ്റ്യനാണ് നൂബിന്റെ വധു.. ഇരുവരും വിവാഹിതരായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ച് അടുത്തുള്ള ഫോട്ടോയും വീഡിയോകളും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.. വീഡിയോക്ക് താഴെ നിരവധി ആശംസകൾ ആണ് എത്തിക്കൊണ്ടിരിക്കുന്നത്..

ഒരു നടൻ മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് നൂബിൻ.. സിനിമയിൽ എങ്ങനെയും എത്തിച്ചേരുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. നൂബിന്റെയും ബിന്നിയുടെയും സുഹൃത്തുക്കളും ബന്ധുക്കളും കൂടാതെ അടുത്ത മറ്റ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പനിലെ പ്രധാനകഥാപാത്രത്തെ ബിനി ആയിരുന്നു അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ എന്റെ എല്ലാ വിശേഷങ്ങളും ബിന്നിയും പങ്കുവയ്ക്കാറുണ്ട്. എന്റെ ജീവിതത്തിലും അഭിനയത്തിലും ബിന്നി വളരെയധികം തനിക്ക് സപ്പോർട്ട് ആണെന്ന് നൂബിൻ പറയുന്നു. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് നൂബിന്റെ കുടുംബം.