കുടുംബവിളക്ക് പ്രതീഷിന്റെ അവസ്ഥ കണ്ടോ.!? ഭാര്യയുടെ കല്യാണം നടത്തി കൊടുത്ത് താരം; അമ്മയേം കൂട്ടി ഭാര്യയുടെ കല്യാണം കൂടാൻ എത്തിയ ഭർത്താവ്.!! | Noobin Johny In Wife Marriage Malayalam
Noobin Johny In Wife Marriage Malayalam : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നൂബിൻ ആന്റണി. കുടുംബവിളക്ക് എന്ന സീരിയലിലൂടെ അനേകം ആരാധകരെ സൃഷ്‌ടിച്ച താരമാണ് നൂബിൻ. ഏഷ്യാനെറ്റിൽ പ്രേക്ഷക പിന്തുണ ഏറെയുള്ള സീരിയൽ ആണ് കുടുംബവിളക്ക്. 2020 ജനുവരി 27 നു ആരംഭിച്ച കുടുംബവിളക്ക് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തന്നെ ഇപ്പോഴും തുടരുകയാണ്.
പ്രതീഷ് മേനോൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. വക്കീൽ കൂടിയായ നൂബിനു വലിയ ആരാധക വൃന്ദവും ഉണ്ട്. കഴിഞ്ഞ വർഷമാണ് നൂബിന്റെ വിവാഹം നടന്നത്. 7 വർഷമായി നൂബിനുമായി പ്രണയത്തിൽ ആയിരുന്ന ബിന്നി സെബാസ്റ്റ്യനെയാണ് വിവാഹം കഴിച്ചത്. ഡോക്ടർ ആണ് ബിന്നി. കല്യാണത്തിന്റെ തലേ നാൾ വരെ സർപ്രൈസ് ആയി വെച്ചിരുന്ന വധുവിന്റെ മുഖം വിവാഹ നാളിൽ ആണ് നൂബിൻ വെളിപ്പെടുത്തിയത്.
വിവാഹത്തിന് മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുള്ള ഫോട്ടോകളിൽ ഒന്നും പെൺകുട്ടിയുടെ മുഖം കാണിച്ചിരുന്നില്ല. എന്നാൽ നൂബിന്റെ വധുവിനെ കണ്ടപ്പോൾ എല്ലാ ആരാധകർക്കും സന്തോഷമായി. ഒരു ആക്ട്രെസ്സിനെപ്പോലെ സുന്ദരിയാണ് ഭാര്യയും എന്നാണ് ആരാധകർ പറഞ്ഞത്. അങ്ങനെയാണ് ബിന്നി അഭിനയിക്കുന്ന പുതിയ സീരിയലിന്റെ പോസ്റ്റർ നൂബിൻ തന്നെ ആണ് പുറത്ത് വിട്ടത്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത ഗീതാ ഗോവിന്ദം എന്ന സീരിയലിൽ നായികയായാണ് ബിന്നിയുടെ സീരിയലിലേക്കുള്ള പ്രവേശനം. സാജൻ സൂര്യയാണ് സീരിയലിലെ നായകൻ.
45 വയസ്സുകാരനായ നായകൻ മകളുടെ പ്രായമുള്ള നായികയുമായി പ്രണയത്തിലേക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമാണ് സീരിയലിൽ കാണിക്കുന്നത്. വിവാഹ ഷൂട്ടിങ്ങിനിടയിലുള്ള ചില രംഗങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഷൂട്ടിങ് നടക്കുമ്പോൾ ബിന്നിക്കൊപ്പം നൂബിനും ഉണ്ട്. കുടുംബ വിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃതയുടെ യൂട്യൂബ് വ്ലോഗ്ഗിലാണ് സീരിയലിന്റെ പിന്നാമ്പുറ കാഴ്ചകൾ പങ്ക് വെച്ചത്. ഭാര്യയുടെ വിവാഹം കൂടാൻ വന്ന ഭർത്താവ് എന്നാണ് യൂട്യൂബ് വ്ലോഗ്ഗിന്റെ തമ്പ്നെയിൽ.