അഭിനയം മാത്രമല്ല പൊറോട്ട കഴിക്കാനും മിടുക്കനാ; അജുവിനും സാനിയയ്ക്കും ക്ലാസെടുത്ത് നിവിൻ… | Nivin Pauly Teach How To Eat Parotta Malayalam

Nivin Pauly Teach How To Eat Parotta Malayalam : ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും സിനിമ സെറ്റുകളിൽ നിന്നും ഒക്കെ വിട്ട് ഇടവേളകൾ ആസ്വദിക്കുകയും ആനന്ദകരമാക്കുകയും ചെയ്യുന്നവരാണ് താരങ്ങൾ. പ്രത്യേകിച്ച് മലയാളികളായ താരങ്ങൾ. അവർ ഇത്തരം മുഹൂർത്തങ്ങൾ ആസ്വദിക്കുക മാത്രമല്ല അത് ഷൂട്ട് ചെയ്തു ഫോട്ടോയെടുത്തും ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്. ഇതിനോടകം ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടും ഉണ്ട്.

ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോയാണ് സൈബർ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. നിവിൻപോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. സാനിയ അയ്യപ്പൻ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളും മറ്റും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ താരങ്ങളുടെ ഏറ്റവും പുതിയ വീഡിയോയാണ്.

ആഹാരം കഴിക്കാനായി കട അന്വേഷിച്ചു നടന്ന അജുവും നിവിനും സാനിയായും ഏറ്റവും ഒടുവിൽ എത്തപ്പെട്ടത് കൊല്ലത്തുള്ള എഴുത്താണി കടയിലാണ്. ഇവിടെയെത്തി ആഹാരം കഴിക്കുന്ന അജുവിനെയും സാനിയയും നിവിനെയും വീഡിയോയിൽ കാണാം. എന്നാൽ അജുവിനും സാനിയായിക്കും പൊറോട്ടയും മട്ടൻ കറിയും എങ്ങനെ കഴിക്കണം എന്ന് പഠിപ്പിക്കുന്ന നിവിൻ പോളിയാണ് വീഡിയോയിൽ ആരാധകരുടെ മാനംകവർന്നിരിക്കുന്നത്.

പൊറോട്ട മുറിച്ച് മട്ടൻ കറിയിൽ മുക്കി ആസ്വദിച്ച് കഴിക്കുന്ന നിവിന്റെ വീഡിയോ ഇതിനോടകം സൈബർ ലോകത്ത് വൈറലായി കഴിഞ്ഞിരിക്കുകയാണ്. വീഡിയോ പകർത്തിയിരിക്കുന്നത് സാനിയ ആണ്. നിവിൻ ആഹാരം ആസ്വദിച്ചു കഴിക്കുന്നത് നോക്കിയിരിക്കുന്ന അജുവിനെയും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. വീഡിയോക്ക് താഴെ ഇതിനോടകം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്.