നിരഞ്ജന അനൂപിന് വിവാഹം!? സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ലന്ന് താരം; വിശേഷ ദിവസം വൈറൽ പോസ്റ്റുമായി പ്രിയനടി… | Niranjana Anoop Womens Day Post Viral Malayalam

Niranjana Anoop Womens Day Post Viral Malayalam : മലയാള സിനിമാ ലോകത്ത് ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ ശ്രദ്ധ നേടിയ പുതുമുഖ നടിമാരിൽ ഒരാളാണല്ലോ നിരഞ്ജന അനൂപ്. അഭിനയത്തോടൊപ്പം തന്നെ ഭരതനാട്യം കുച്ചിപ്പുടി എന്നീ നൃത്ത കലകളിലൂടെയും ശ്രദ്ധ നേടാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് പ്രധാന വേഷങ്ങളിലൂടെയും ചെറു കഥാപാത്രങ്ങളിലൂടെയും അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു.
ബിടെക്, പുത്തൻ പണം, കലാ വിപ്ലവം പ്രണയം, എങ്കിലും ചന്ദ്രികേ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാൽ പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം പലപ്പോഴും തന്റെ സിനിമാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാൽ വനിതാ ദിനമായ മാർച്ച് എട്ടിന് വനിതാ- ശിശുക്ഷേമ വകുപ്പിന്റെ ക്യാമ്പയിനിൽ പങ്കാളിയായി കൊണ്ട് പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്ത്രീധനരഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന പദ്ധതിയിൽ “സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല ” എന്ന് പ്ലക്കാർഡ് എഴുതി കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. മാത്രമല്ല സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ റിപ്പോർട്ട് ചെയ്യാനുള്ള ടോൾഫ്രീ നമ്പറുകളും താരം അടിക്കുറിപ്പിലായി പങ്കുവച്ചിട്ടുണ്ട്.
വനിത ശിശുക്ഷേമ വകുപ്പിന്റെ ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ നേരത്തെയും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്യാമ്പയിനിൽ നിരഞ്ജന അനൂപിന് പുറമേ അനാർക്കലി മരക്കാറും ഭാഗമായിട്ട് ഉണ്ടായിരുന്നു. സിനിമാ ലോകത്തുള്ളവരുമായി കൈകോർത്തു കൊണ്ടുള്ള ഈ ഒരു ക്യാമ്പയിന് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.