സൈജുവിനും സുരാജിനും ഒപ്പം കച്ചാ ബദാമിന് ചുവടുകളുമായി നിരഞ്ജന അനൂപ്; എന്തേ ഇത്ര വൈകിയത് എന്ന് ആരാധകർ… | Niranjana Anoop Dance With Suraj Venjaramoodu And Saiju Kurup
Niranjana Anoop Dance With Suraj Venjaramoodu And Saiju Kurup : ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ യുവ താരമാണല്ലോ നിരഞ്ജന അനൂപ്. ഒരു അഭിനേത്രി എന്നതിലുപരി കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയ നൃത്ത കലകളിലും സജീവമായ താരം “ലോഹം” എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി മലയാള സിനിമകളിൽ സഹ നടിയായും മറ്റു വേഷങ്ങളിലും തിളങ്ങിക്കൊണ്ട് സിനിമാലോകത്ത് സജീവമായി മാറുകയായിരുന്നു ഇവർ.
ബിടെക്, പുത്തൻ പണം, കല വിപ്ലവം പ്രണയം എന്നീ സിനിമകളിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ വേഷമായിരുന്നു ഈ കോഴിക്കോട്ടുകാരിയുടെത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളതിനാൽ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങകൾക്കും റീൽസ് വീഡിയോകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നൃത്ത സംബന്ധമായതും രസകരവുമായ നിരവധി റീൽസ് വീഡിയോകളിലൂടെ താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞദിവസം പങ്കുവച്ച റീൽസ് വീഡിയോകളിൽ ഒന്നാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഒട്ടാകെ വലിയ രീതിയിൽ വൈറലായി മാറിയ ” കച്ചാ ബദാം” എന്ന പാട്ടിനൊപ്പം കിടിലൻ ചുവടുകളിൽ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. എന്നാൽ ഈ ഒരു റീൽസ് വീഡിയോയിൽ നിരഞ്ജനയുടെ കൂടെയുള്ള സഹ ഡാൻസർമാർ തന്നെയാണ് ഏറെ ശ്രദ്ധേയം.
സാക്ഷാൽ സൈജു കുറുപ്പിനൊപ്പവും സുരാജ് വെഞ്ഞാറമൂടിനൊപ്പവുമാണ് നിരഞ്ജന ഈ ഒരു റീൽസ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.” ഞങ്ങൾ റീൽസ് വീഡിയോ ഉണ്ടാക്കാൻ ശ്രമിച്ചു” എന്ന ക്യാപ്ഷനിൽ പങ്കുവച്ച ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കിയതോടെ ഏറെ രസകരമായ പല പ്രതികരണങ്ങളും ആരാധകരിൽ നിന്നും കാണാവുന്നതാണ്. മുമ്പന്നോ വൈറലായ പാട്ടിനൊപ്പം ഇപ്പോൾ ചുവടുകളുമായി എത്തിയപ്പോൾ എന്തേ ഇത്ര വൈകിയെന്നാണ് ആരാധകർ ചിലർ ചോദിക്കുന്നത്.