ബോൾഡ് ആൻഡ് ബ്യൂട്ടി ലുക്കിൽ വീണ്ടും നിഞ്ച ബൈക്കിൽ തിളങ്ങി പ്രിയതാരം സ്വാസിക.!! കലിപ്പ് ലുക്കിലാണല്ലോ എന്ന് ആരാധകർ.!!!

സിനിമ സീരിയൽ രംഗത്ത് തൻറെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ സ്വാസിക മലയാളികൾക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്.

തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് ടെലിവിഷൻ പാരമ്പരകളിലൂടെയും മലയാള ചലച്ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

സ്റ്റൈലിഷ് ബൈക്കുകളിൽ ഒന്നായ നിഞ്ചയിൽ ഇരിക്കുന്ന ഫോട്ടോസാണ് സ്വാസിക പങ്കുവെച്ചിട്ടുള്ളത്. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളാണ് താരം ചെയ്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം നിഞ്ചയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

മോഡേൺ വസ്ത്രത്തിൽ കട്ടകലിപ്പ് ലുക്കിലാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. അമൽ കുമാറും അർഷാദും കൂടിയാണ് മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിഞ്ചയും സ്വാസികയും കിടിലൻ കോമ്പിനേഷൻ ആണെന്ന് ആരാധകർ പറയുന്നുണ്ട്. മുൻപ് താരം ഇട്ട സാരിയിലുള്ള ഫോട്ടോഷൂട്ടുകളും വൈറൽ ആയിരുന്നു.

അഭിനേത്രി, നർത്തകി, അവതാരക, മോഡൽ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് സ്വാസിക വിജയ്. ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത എന്ന സീരിയലിലൂടെയാണ് സ്വാസിക മലയാളികൾക്ക് പ്രിയങ്കരിയായത്.

2009 ലാണ് സ്വാസിക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രൻറെ സീതയെന്നും, ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത്.

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, സ്വർണക്കടുവ, ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിലെ ലിസി, മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ബെറ്റി എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങൾ. ഫ്ലവർസ് ചാനലിലെ സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ് സ്വാസിക.