നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും എന്ന് നിമിഷ; പുര കത്തുമ്പോൾ നിമിഷ വാഴ വെട്ടുകയാണോ എന്ന് പ്രേക്ഷകർ..!? | Nimisha Support Dr Robin

ബിഗ്ഗ്‌ബോസ് ഷോ അവസാനിച്ചിട്ടും ഷോയ്ക്കകത്ത് നടന്ന വിഷയങ്ങളുടെ തുടർച്ച പുറത്ത് കെങ്കേമമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർ റോബിനുമായി ഇനിയൊരു സൗഹൃദത്തിനില്ല എന്നുപറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ദിൽഷ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡോക്ടർ റോബിനെ ദിൽഷ തേച്ചു എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു.

ഈ വിഷയത്തിൽ തന്റെ വ്യക്തമായ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് താരം നിമിഷ. ദിൽഷയുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു, വിവാഹം എന്നത് ആരാലും നിർബന്ധിക്കപ്പെട്ടിട്ട് തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ല. എന്നാൽ ഈ സമയം താൻ ഡോക്ടർ റോബിനൊപ്പം നിൽക്കുന്നു എന്നാണ് നിമിഷ അറിയിച്ചത്. “ഡോക്ടർ റോബിൻ എന്റെ സുഹൃത്താണ്, ഈ ഘട്ടത്തിൽ ഡോക്ടർക്കാണ് എന്റെ പിന്തുണ. ഇതിനേക്കാളും വലിയ സൈബർ ആക്രമണങ്ങൾ ഞാനും ജാസ്മിനും റിയാസും നേരിട്ടിരുന്നു.

nimisha-Support Dr Robin
nimisha-Support Dr Robin

അപ്പോഴൊന്നും ഇത്തരത്തിൽ ഒരു വീഡിയോ ഇട്ട് പ്രതികരിക്കുകയായിരുന്നില്ല ഞങ്ങൾ ചെയ്തത്” നിമിഷയുടെ പ്രതികരണത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. അതേ സമയം ഇങ്ങനെയൊരു സാഹചര്യം സംഭവിക്കുമെന്ന് താൻ നേരത്തെ കരുതിയിരുന്നതായി നിമിഷ പറയുന്നുണ്ട്. ഇതിനേക്കാളും നല്ല പെൺകുട്ടിയെ നിനക്ക് വേറെ കിട്ടുമെന്നാണ് റോബിനോട് നിമിഷ പറയുന്നത്. `ഡോക്ടർ റോബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് നിമിഷ തന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ജാസ്മിനുമായി തനിക്കുള്ള സൗഹൃദം ഏറെ വലുതാണ്. അത് ചോദ്യം ചെയ്യപ്പെടുമ്പോഴും ഒരു വീഡിയോ ഇട്ട് പൊട്ടിക്കരയാനൊന്നും താൻ നോക്കിയിട്ടില്ല എന്നുകൂടി പറയുകയാണ് നിമിഷ. ഡോക്ടർ റോബിനുമായുള്ള സൗഹൃദം നിർത്തി എന്നുപറഞ്ഞുകൊണ്ട് ദിൽഷ പങ്കുവെച്ച വീഡിയോ വലിയ ചർച്ചയായതോടെ മറ്റ് പല ബിഗ്‌ബോസ് താരങ്ങളും അവരുടെ പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഏറെ കയ്യടികൾ ലഭിച്ചത് നിമിഷക്ക് തന്നെയായിരുന്നു.