‘നിനക്ക് പോയി തൂങ്ങിച്ചത്തൂടെ’ എന്ന അയാളുടെ വാക്കിൽ നിന്നാണ് എന്റെ ജീവിതം ആരംഭിക്കുന്നത്..!!😳😱 ബിഗ് ബോസ് മത്സരാർത്ഥിയായ നിമിഷക്ക് ഒരുപാട് പറയാനുണ്ട്…👆👆

‘നിനക്ക് പോയി തൂങ്ങിച്ചത്തൂടെ’ എന്ന അയാളുടെ വാക്കിൽ നിന്നാണ് എന്റെ ജീവിതം ആരംഭിക്കുന്നത്..!!😳😱 ബിഗ് ബോസ് മത്സരാർത്ഥിയായ നിമിഷക്ക് ഒരുപാട് പറയാനുണ്ട്…👆👆 ബിഗ് ബോസ് മലയാളം സീസൺ 4, മലയാളികൾക്ക് സുപരിചിതരല്ലാത്ത ഒരുപിടി മത്സരാർത്ഥികളുമായി സമ്പന്നമാണ്. മുൻ സീസണുകളിലും സമാന തരത്തിലുള്ള മത്സരാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും, ബിഗ് ബോസിൽ എത്തിയതോടെ അവർ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയത് നമ്മൾ കണ്ടതാണ്.

ബിഗ് ബോസിലൂടെ ലോക മലയാളികൾക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തി ഒരുപാട് പ്രതീക്ഷകളുമായിയാണ് നിമിഷ പിഎസ് എത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവമായ നിമിഷ, മിസ് കേരള 2021 ലെ ഫൈനലിസ്റ്റാണ്. നിയമ ബിരുദ വിദ്യാർത്ഥിയായ നിമിഷ, പഠനത്തിനിടെ സമയം കണ്ടെത്തിയാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നത്. കൂടാതെ, നിമിഷ ഒരു ഫിറ്റ്‌നസ്‌, ഫാഷൻ ഇൻഫ്ലുവൻസർ കൂടിയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിമിഷ ബിഗ് ബോസ് വേദിയിൽ എത്തുന്നത്.

കാരണം, താൻ ജീവിതത്തിൽ ഒരുപാട് പരിഹാസങ്ങൾ കേട്ടിട്ടുണ്ടെന്നും, അതെല്ലാം അതിജീവിച്ചാണ് താൻ ജീവിതത്തെ മുന്നോട്ട് നയിച്ചതെന്നും നിമിഷ പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്ത്, “ഞാൻ നിന്നോട് പോയി തൂങ്ങിച്ചാകാൻ പറഞ്ഞിരുന്നേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ,” എന്ന് തന്റെ ശരീരത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞിടത്തുനിന്നാണ് താൻ ഫിറ്റ്നസ് നോക്കാൻ തുടങ്ങിയത് എന്നാണ് നിമിഷ പറയുന്നത്. കഠിന പരിശ്രമത്തിലൂടെ 27 കിലോ ഭാരം താൻ കുറച്ചു എന്നും നിമിഷ പറഞ്ഞു.

26-കാരിയായ നിമിഷ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. അമ്മയും അച്ഛനും ഒരു സഹോദരനും അടങ്ങിയതാണ് നിമിഷയുടെ കുടുംബം. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള നിമിഷ, 100 ദിവസം ബിഗ് ബോസിൽ ഉണ്ടാകും എന്ന തന്റെ ആത്മവിശ്വാസം ബിഗ് ബോസ് വേദിയിൽ വെച്ച് മോഹൻലാലിനോട് പങ്കുവെക്കുകയും ചെയ്തു. ജീവിതത്തിലെ പോലെ വൈബ്രന്റ് ആയി ബിഗ് ബോസ് വീട്ടിലും തുടരാൻ കഴിയട്ടെ എന്ന് മോഹൻലാൽ ആശംസിക്കുകയും ചെയ്തു.