ഗാന്ധി അപ്പൂപ്പനോട് ഞാൻ പിണക്കാ!! എത്ര നേരമായി ഞാനിവിടെ നിൽക്കുന്നു; എന്നെ നോക്കി ഒരു ഹായ് എങ്കിലും തന്നോ!? | Nila Baby With Mahatma Gandhi Malayalam
Nila Baby With Mahatma Gandhi Malayalam : ഗാന്ധി അപ്പൂപ്പനോടൊപ്പം പേർളിയുടെ നിലുമ്മ; ആരാധകരുടെ ക്യാപ്ഷനുകൾ ക്ഷണിച്ച് പേർളി. സിംഗപ്പൂർ യാത്രയ്ക്കിടയിൽ, ഗാന്ധി പ്രതിമ യോടൊപ്പം നിൽക്കുന്ന നിലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗാന്ധി അപ്പൂപ്പനോടൊപ്പം നില നിൽക്കുന്ന ചിത്രങ്ങൾ പേർളി തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചു. ‘നില വിത്ത് മഹാത്മാ ഗാന്ധി ‘ എന്ന അടിക്കുറിപ്പാണ് താരം ചിത്രത്തിന് നൽകിയത്.
ആരാധകരോട് അവരുടെ ക്യാപ്ഷൻസ് പങ്കുവെക്കുവാൻ നടിയും അവതാരകയും വ്ളോഗറുമായ പേർളി ആവശ്യപ്പെട്ടു. അതിൽ നിന്നും താരത്തിന് ഇഷ്ടപ്പെടുന്ന തിരഞ്ഞടുക്കപ്പെട്ട അടിക്കുറിപ്പുകൾ പോസ്റ്റിനു കീഴിൽ പിൻ ചെയ്തു വെക്കും എന്നും പേർളി കൂട്ടിച്ചേർത്തു. തുടർന്ന് അനേകം ആരാധകർ അവരുടെ അടിക്കുറിപ്പുകളുമായി ചിത്രത്തിന് താഴെ എത്തി, അതിൽ നിന്നും രണ്ട് ക്യാപ്ഷനുകളാണ് പേർളി തിരഞ്ഞെടുത്തത്.

‘ഗാന്ധി അപ്പൂപ്പനോട് ഞാൻ പിണക്കാ… ഞാൻ ഇവിടെ താഴെ എത്ര നേരമായി നിൽക്കുന്നു. എന്നെ ഒന്ന് നോക്കിയോ ഒരു ഹായ് എങ്കിലും തന്നോ, ഇത് മോശമായിപ്പോയി അപ്പൂപ്പാ, എനിക്കും രണ്ട് അപ്പൂപ്പന്മാരുണ്ട്. അവർക്ക് എന്നോട് എന്ത് സ്നേഹമാണെന്നോ’, ‘ഡാഡി പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുക്കും അതിൽ എൻ്റെ ഫോട്ടോയ്ക്ക് പകരം അപ്പൂപ്പന്റെ ഫോട്ടോയ വെച്ചിരിക്കുന്നെ, വൈ ഡാഡി?’ ഈ രണ്ടു ക്യാപ്ഷനുകളാണ് പേർളി ചിത്രത്തോടൊപ്പം പിൻ ചെയ്തു വെച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ പേർളിയും കുടുംബവും സിംഗപ്പൂരിൽ മഞ്ഞുകാലമാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ജനപ്രിയ ടെലിവിഷൻ ഷോ ബിഗ് ബോസിലൂടെ പ്രണയത്തിലായ പേർളിയും ശ്രീനിഷും 2019 ലാണ് വിവാഹിതരായത്. 2021 മാർച്ചിലാണ് ഇവർക്ക് മകൾ ജനിച്ചത്. നില ബേബി എന്ന കുഞ്ഞു താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ആണ്. നില മോളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പേർളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.
View this post on Instagram