മലയാളികളുടെ മറുനാടൻ സുന്ദരി വിവാഹിതയാകുന്നു..!!😍👌 നിക്കിയും ആദിയും ഇനി ഒരുമിച്ചായിരിക്കും…🥰😘

മലയാളികളുടെ മറുനാടൻ സുന്ദരി വിവാഹിതയാകുന്നു..!!😍👌 നിക്കിയും ആദിയും ഇനി ഒരുമിച്ചായിരിക്കും…🥰😘 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുനാടൻ നായികയാണ് നിക്കി ഗൽറാണി. ‘ഇവൻ മര്യാദരാമൻ’ എന്ന ഒരൊറ്റ ചിത്രം മതിയാകും നിക്കിയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ. 1983, വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്‌ളാസ് യാത്ര തുടങ്ങി മലയാളത്തിൽ നിക്കി തിളങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയവയാണ്. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയവാർത്തകളാണ് പുറത്തുവരുന്നത്.

ഒമർ ലുലുവിന്റെ ധമാക്കയിൽ അഭിനയിച്ചുപോയതിന് ശേഷം നിക്കിയെക്കുറിച്ച് മലയാളികൾക്ക് വലിയ വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത്‌ സംബന്ധിച്ച് നിക്കി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരോട് പുതിയ വിശേഷം പങ്കുവെക്കുകയാണ് താരം. മാർച്ച് 24നായിരുന്നു നടൻ ആദിയുമായുള്ള താരത്തിന്റെ വിവാഹനിശ്ചയം. ലളിതമായ ചടങ്ങുകളായിരുന്നു.

ഏറെ നാൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന സിനിമയിലാണ് നിക്കിയും ആദിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അവിടം മുതല്‍ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് മരതകനാണയം എന്ന സിനിമയിലും ഒന്നിച്ചു. അതോടെ കൂടുതൽ ശക്തമായ പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. “ഞങ്ങൾ രണ്ട് പേരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങളിതാ ഒന്നായി, എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങൾക്കായി പ്രാർത്ഥിക്കുകയും വേണം” എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചിട്ടുമുണ്ട് നിക്കി.

ഒട്ടേറെ സെലിബ്രെറ്റികളാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞാലും മലയാളം സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ എണ്ണം ചിത്രങ്ങൾ കൊണ്ട് തന്നെ ഏറെ ആരാധകരെ നേടിയ നിക്കിക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒട്ടാകെ.