താര രാജാക്കന്മാരെ വെല്ലും കാരവാൻ ഇത്.!? നേട്ടത്തിന്റെ നെറുകയിൽ നിക്ക് വ്ലോഗർ; പാവപ്പെട്ടവർക്കും പറക്കാൻ പുത്തൻ വാഹനവുമായി പാവപ്പെട്ടവരുടെ ദൈവ പുത്രൻ.!! | Nick Vlogs New Caravan Malayalam

Nick Vlogs New Caravan Malayalam : പലതരത്തിലുള്ള വ്ലോഗുകളും യൂട്യൂബ് ചാനലുകളും നമുക്കിടയിൽ സുലഭമായിട്ടുണ്ട്. എന്നാൽ ഓരോ യൂട്യൂബ് ചാനലുകളെയും വേറിട്ടതാക്കുന്നത് ആ ചാനലുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കണ്ടന്റുകൾ ആണ്. മറ്റുള്ള യൂട്യൂബ് ചാനലുകളിൽ നിന്നെല്ലാം വ്യത്യസ്തമായി കണ്ടെന്റ് ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യൂട്യൂബറാണ് നിക്ക് വ്ലോഗർ.

ഇദ്ദേഹം പാവപ്പെട്ടവന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയാണ് തന്റെ ചാനലിലൂടെ. എത്ര പണം തനിക്ക് യൂട്യൂബിലൂടെ വന്നാലും അതിൽ അഹങ്കരിക്കരുത് എന്ന് നിക്ക് വ്ലോഗർ പറയുന്നു.തന്നാൽ കഴിയുന്നത് മറ്റുള്ളവർക്കായി ചെയ്തുകൊടുക്കണം എന്ന് തന്റെ ആഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടക്കത്തിൽ ഒന്നും ഒട്ടും പണം കയ്യിലില്ലായിരുന്നു എന്നും, പിന്നീടാണ് ചിലതെങ്കിലും ചെയ്യാൻ ഉള്ള പണം ലഭിച്ചു തുടങ്ങിയത് എന്നും താരം പറഞ്ഞിരുന്നു.

വിമാനത്തിൽ കയറാൻ ആഗ്രഹിച്ച ഡിസേബിൾഡ് ആയ കുഞ്ഞുങ്ങളെ വിമാനത്തിൽ കൊണ്ടുപോയതും, ചായക്കടക്കാരൻ ചേട്ടന്റെ ചായക്കട പണിഞ്ഞ് നൽകിയതും തുടങ്ങി ഇദ്ദേഹം ചെയ്ത പല പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വൻ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കാൻ വേണ്ടി മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നിക്ക്. ഒന്നരക്കോടി രൂപയുടെ പുതിയ ഒരു കാരവാൻ മേടിച്ചു എന്ന ഹെഡ് ലൈനോടെയാണ് പുതിയ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

ക്യാരവാനിൽ കയറുന്നതും തന്റെ അമ്മയെ കയറ്റുന്നതും, ചില പാവപ്പെട്ടവരെ അതിനുള്ളിൽ കയറ്റി അതിനുള്ളിൽ അവസ്ഥ എന്താണെന്ന് കാണിച്ചു കൊടുക്കുന്നതും മറ്റും ഇപ്പോൾ പുറത്തുവന്ന നിക്ക് വ്ലോഗറുടെ പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രേക്ഷകരെ ഞെട്ടിക്കാനുള്ള പുതിയ എന്തോ ഒന്ന് അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കാം എന്നാണ് ഇത് കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ പങ്കുവയ്ക്കപ്പെട്ട കമന്റുകളും അത്തരത്തിൽ ചിലതാണ്.

Rate this post