ജൂലൈ മാസം മുതൽ ബാങ്ക് അക്കൗണ്ടുകൾക്ക് വന്ന മാറ്റങ്ങൾ ശ്രദിക്കുക, ബാങ്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം..

ജൂലൈ മാസം മുതൽ ബാങ്ക് അക്കൗണ്ടുകൾക്ക് പുതിയ അപ്ഡേറ്സ് വന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവർ ജൂലൈ മാസത്തെ ഈ പുതിയ ബാങ്ക് അപ്ഡേറ്റ് അറിയാതെ ഇരുന്നാൽ ഒരുപാട് പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് പോവുകയും ചെയ്യും.

ലോക്ക് ഡൗണിന്റെ സമയത്ത് ആർ.ബി.ഐയും, കേന്ദ്ര സർക്കാരും കൂടി തീരുമാനിച്ചു ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് എന്ന ഒരു കാര്യം എടുത്തു കളഞ്ഞിരുന്നു,കാരണം ലോക്ക് ഡൌൺ കാരണം രാജ്യത്തെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും മറ്റും അടഞ്ഞു കിടന്നതിനാലും, ഒരു പൊതുപരുപാടി പോലും നടക്കാത്തതിനാലും നിത്യ വേതനത്തിന് ജോലി ചെയ്തു ജീവിക്കുന്നവർക്കും കയ്യിൽ ഒന്നും ഇല്ലാതായി.അതോടെ,കേന്ദ്ര സർക്കാരും ആർ ബി ഐയും കൂടി നമ്മുടെ ജനങ്ങളെ സഹായിക്കാൻ വേണ്ടിയാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്ക് വേണ്ടി പിഴ ഈടാക്കുന്ന സമ്പ്രദായം നിര്ത്തലാക്കിയത്.

അതായത് ലോക്ക് ഡൗൺ സമയത്ത് ആരും ബാങ്കിൽ മിനിമം ബാലൻസ് വെക്കേണ്ടതില്ല എന്നാണ് പറഞ്ഞത്, ഈ ഒരു ആനുകൂല്യം ജൂൺ 30ഓടുകൂടി അവസാനിച്ചു എന്ന് എല്ലാവരും മനസിലാക്കുക, ഇനി മിനിമം ബാലൻസ് അക്കൗണ്ടിൽ വച്ചില്ലെങ്കിൽ ഭീമമായ തുക ആയിരിക്കും നിങ്ങളുടെ കയ്യിൽ നിന്നും ഫൈൻ എന്ന് പറഞ്ഞ് ബാങ്ക് ഈടാക്കുക, പ്രത്യേകിച്ചും ഇപ്പോൾ സാമ്പത്തിക നഷ്ടവും എല്ലാം വന്നിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് പരമാവധി അവരുടെ കസ്റ്റമേഴ്സിൻറെ കയ്യിൽ നിന്ന് പലതും പറഞ്ഞു തുക ഈടാക്കാൻ ശ്രമിക്കുന്നതാണ്, അതിന് ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ഈ മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞു ഫൈൻ പിടിക്കുന്നത്.

അപ്പോൾ ലോക്ക് ഡൗൺ സമയത്ത് മിനിമം ബാലൻസ് കീപ്പ് ചെയ്യണ്ട എന്നുള്ള ഒരു ഇളവ് ലഭിച്ചത് കൊണ്ട് തന്നെ മുഴുവൻ തുക പിൻവലിച്ചവർ ഉണ്ടെങ്കിൽ തീർച്ചയായും ഈ മാസം മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇടുക, ഇല്ലെങ്കിൽ പിന്നീട് എപ്പോഴാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നത് അന്നേരം ഫൈൻ ആയി വലിയൊരു തുക ഈ പേരും പറഞ്ഞു ഈടാക്കുന്നതായിരിക്കും.

പിന്നെ ഓരോ ബാങ്കും ഇപ്പോൾ അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസിന്റെ അമൗണ്ട് കൂട്ടിയിട്ടുണ്ട്, ആയതിനാൽ നിങ്ങളുടെ ബാങ്കിനെ വിളിച്ച് മിനിമം ബാലൻസ് എത്ര വേണം എന്ന് അന്വേഷിച്ചിട്ട് വേണം തുക ഇടുവാൻ, അതല്ലാതെ മുൻപുണ്ടായ മിനിമം ബാലൻസ് തന്നെ ബാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ പുതിയതായി ബാങ്ക് അപ്ഡേറ്റ് ചെയ്ത് മിനിമം ബാലൻസ് അതല്ല എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ കയ്യിൽ നിന്നും യാതൊരു കാര്യവുമില്ലാതെ ഫൈൻ ഈടാക്കും. അപ്പോൾ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.നഗര പരിധിയിൽ വരുന്ന ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസും അത് പോലെ ഗ്രാമ പരിധിക്കുള്ളിൽ വരുന്ന ബാങ്ക് ശാഖകളിലെ മിനിമം ബാലൻസ് ഉം തമ്മിൽ വ്യത്യാസം ഉള്ളതിനാൽ നിങ്ങൾ തന്നെ നിങ്ങളുടെ അക്കൗണ്ട് ഉള്ള ബ്രാഞ്ചുകളിൽ വിളിച്ചു കാര്യം ഉറപ്പ് വരുത്തുക.