പ്രഭാതഭക്ഷണത്തില്‍ നമുക്കെല്ലാം ഉള്ള ഈ ശീലം ആണ് മഹാരോഗത്തിന് കാരണം

ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണമാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവന്‍ ഊര്‍ജത്തോടെയിരിക്കാന്‍ ശരീരത്തിന് കരുത്ത് നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇന്ന് ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിൽ പലരും ഇന്ന് പ്രഭാത ഭക്ഷണം മുടക്കാറുണ്ട്. രാവിലെ കഴിക്കുന്ന ആഹാരം തലച്ചോറിനുള്ളതാണ്. ‘ബ്രേക്ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍’ എന്നാണല്ലോ ശാസ്ത്രം. അത്താഴം കഴിഞ്ഞു രാവിലെ ഉണരുന്നതുവരെ ഭക്ഷണമൊന്നും കഴിക്കുന്നില്ല.

പ്രഭാത ഭക്ഷണം മുടക്കിയാലുള്ള ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളും രോഗങ്ങളും സാധാരണയായി അമിതഭാരം നിയന്ത്രിക്കാന്‍ പ്രാതല്‍ ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികമാണ്. തടി കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തില്‍ പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്.

പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം കഴിക്കണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവ രാവിലെ നല്ലതുപോലെ കഴിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. ഫാസ്‌റ്റ് ഫുഡ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല.

ചായയും കാപ്പിയും അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവ കൂടുതല്‍ കഴിക്കുന്നത് വിശപ്പു കെടുത്തുകയേ ഉള്ളൂ. അവ തല്‍ക്കാലത്തേക്ക് ഊര്‍ജം നല്‍കുമെങ്കിലും അതിനെ ആശ്രയിച്ച് മുന്നോടു പോകാനാവില്ല.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.