3 ദിവസം തുടര്‍ച്ചയായി നെല്ലിക്ക കഴിച്ചാല്‍.. നെല്ലിക്കയുടെ അറിയപ്പെടാത്ത ഗുണങ്ങൾ.!!

ഇന്ത്യൻ ഗൂസ്ബെറി എന്ന പേരിൽ അറിയപ്പെടുന്ന നെല്ലിക്ക ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക.

വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ്. നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക സഹായിക്കും.

സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ നല്ല കൊളെസ്ട്രോളിൻറെ അളവ് വർധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നെല്ലിക്ക. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യവും നിത്യയൗവനവും ലഭിക്കും. credit: Inside Malayalam