ഒരു നെല്ലിയിൽ തന്നെ കിലോക്കണക്കിന് നെല്ലിക്ക ഉൽപാദിപ്പിക്കാം. ഇനി നെല്ലിക്ക വാങ്ങേണ്ട…!

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് – മേയ് മാസങ്ങളിൽ‍ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾ‍ക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്. ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.

ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്ന് പേര്.ഉത്തർപ്രദേശിൽ പ്രതാപ്ഘർരെന്ന സ്തലത്ത് ധാരാളം നല്ലികളുണ്ട്. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും. രാജസ്ഥാനിൽ ജനുവരിയിലും കായ്കൾ ഉണ്ടാവും.

മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം.

ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാൺ ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.