കാൻസറിൽ വെന്തുരുകിയപ്പോൾ കൂട്ടിരുന്നു.. ആരും കൊതിച്ചുപോകും ഇങ്ങനെയൊരു കൂട്ട് കിട്ടാൻ.. നീതു എന്ന പെൺകുട്ടിയുടെ ജീവിതകഥ വൈറൽ.!!!

ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരാണ് നമ്മളേവരും. ചിലർക്കെങ്കിലും ഉണ്ടാകും ഒന്നും പ്രതിഫലം പ്രതീക്ഷിക്കാതെ തന്നെ എല്ലാമാകുന്ന ചില ആളുകൾ. അത്തരത്തിൽ നീതു എന്ന പെൺകുട്ടിയുടെ സുഹൃത്ബന്ധത്തിൻറെയും പോരാട്ടത്തിന്റെയും കഥയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

നിസാര പ്രശ്നങ്ങൾക്ക്പോലും നിരാശരാവുന്നവരും ആത്മഹത്യക്ക് ശ്രമിക്കുന്നവരുമാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഇവർക്കെല്ലാം നല്ലൊരു മറുപടിയാണ് നീതുവിൻറെ പോരാട്ട കഥ. കുളിക്കുന്നതിനിടയിൽ തോളിലും കഴുത്തിലും തടിപ്പ് പ്രത്യക്ഷപ്പെട്ടപ്പോഴാണ് നീതു ശ്രദ്ധിക്കുന്നത്.

യാതൊരു ലക്ഷണവുമില്ലാതെയാണ് കാൻസർ കടന്ന് വന്നത്. ആരുടേയും സഹതാപത്തിന് കണ്ണ് നൽകിയില്ല. ഇരുപത് റേഡിയേഷൻ നിർദേശിച്ചെങ്കിലും തളരാതെ പോരാടി. പഠനത്തോട് ഏറെ ഇഷ്ട്ടപ്പെട്ട നീതു പ്രതിസന്ധികളിൽ തളരാതെ പരീക്ഷക്കൊന്നും അവധി നൽകാതെ ജെനിറ്റിക്സിൽ പോസ്റ്റ് ഗ്രേഡുയേഷൻ നേടിയെടുത്തു.

തൻറെ ബാച്ച് മാറ്റായിരുന്ന ദീപക്കിനെ ഒരിക്കലും മറക്കാനാകില്ല. ചികിത്സയുടെ ഓരോ ഘട്ടത്തിലും തൻറെ നിഴലായി കൂടെ നിന്നു. ആരും അറച്ചു നിൽക്കുന്ന ഛര്ദിലുകൾ പോലും കയ്യുകളിൽ ഏറ്റുവാങ്ങി. കൂടെയുണ്ട് എന്ന വാക്കല്ല കൂടെയുണ്ടാകുകയാണ് ദീപക് ചെയ്തത്.