അങ്ങനെ എന്റെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചു!! അസൂയാർമായ നേട്ടം എത്തിപ്പിടിച്ചു നടി സിനിഷ ചന്ദ്രൻ; ആശംസകളുമായി ആരാധകർ… | Neelakkuyil Fame Snisha Chandran Latest Achievement In Malayalam

Neelakkuyil Fame Snisha Chandran Latest Achievement In Malayalam : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന നീലക്കുയില്‍ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിത യായി മാറിയ വ്യക്തിയാണ് സിനിഷ ചന്ദ്രന്‍.പിന്നീട് കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മിന്നുന്ന പ്രകടനവുമായി താരം എത്തി.. തന്റെ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് സിനിഷ.തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള രസകരമായ റീല്‍ വീഡിയോസ് സിനിഷ സ്ഥരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.
സഹതാരങ്ങള്‍ക്കൊപ്പമുള്ള താരത്തിന്റെ അത്തരം റീല്‍ വീഡിയോസ് പെട്ടന്ന് ശ്രദ്ധ നേടാറും ഉണ്ട്.എന്നാല്‍ ഏറ്റവും ഒടുവില്‍ സിനിഷ പങ്കുവച്ച പോസ്റ്റ് സഹതാരങ്ങള്‍ക്കൊപ്പം ഉള്ളതല്ല,മറിച്ച് സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ്. ഈ ചിത്രമാണ് ഇപ്പോൾ ആരാധകരെയും ആകാംക്ഷയിലാക്കിയിരിക്കുന്നത്. ‘ആ അത്ഭുതം എന്റെ ജീവിതത്തില്‍ സംഭവിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് സിനിഷ ഫോട്ടോ പങ്കുവെച്ചിരിയ്ക്കുന്നത്.ഇത് എന്റെ ജീവിതത്തിലെ ഒരു ഫാന്‍ ഗേള്‍ മൂവ്‌മെന്റ് ആണെന്നും നടി പറയുന്നുണ്ട്.
സിനിഷയ്ക്ക് മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ചോ, സിനിമയിലേക്ക് മാറിയോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകൾ ഫോട്ടോയ്ക്ക് താഴെ എത്തുന്നുണ്ട്. കാരണം അത്രയും സാധാരണമായ ഫോട്ടോ ആണ് സിനിഷ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിയ്ക്കുന്നത്. ഇത്തരം ഒരു നാച്ചുറൽ ചിത്രം ഒരിക്കൽ ഒരു പരിപാടിയ്ക്ക് പങ്കെടുക്കുന്നതിന് ഇടയില്‍ എടുത്ത ചിത്രം ആവാനുള്ള സാധ്യതയൊന്നും ഇല്ല എന്നും ഏതോ ഒരു ലൊക്കേഷന്‍ ചിത്രം ആണെന്നാണ് തോന്നുന്നത് എന്നുമാണ് ആരാധകരുടെ പക്ഷം.
കമന്റുകള്‍ക്കിടയില്‍ ഒരു രസകരമായ കമന്റ് നടന്‍ നിഥിന്‍ പി ജോസഫ് പങ്കുവെച്ചിട്ടുണ്ട്.നീലക്കുയില്‍ എന്ന സീരിയലില്‍ സിനിഷയുടെ ജോഡി ആയി എത്തിയ നടനാണ് നിഥിന്‍. ‘നീ മമ്മൂക്കയോട്, ഇക്കയുടെ നരസിംഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ എന്ന് പറഞ്ഞോ’ ചോദിച്ചുകൊണ്ടാണ് നിഥിന്റെ കമന്റ്. സിനിഷ ഇതിനു മുൻപ് അത്തരം എന്തോ മണ്ടത്തരം പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട് എന്ന് കമന്റില്‍ നിന്നും വ്യക്തമാകുന്നു . എന്നാല്‍ കമെന്റുകൾക്കൊന്നും നടി മറുപടിയൊന്നും കൊടുത്തിട്ടില്ല.