ഫഹദിന് മാത്രമല്ല ആദ്യമായി നസ്രിയ ഇൻസ്റ്റാഗ്രാം ആരാധകർക്ക് വേണ്ടി പാടി.. വൈറലായി വീഡിയോ.!!

ആദ്യമായി ഇൻസ്റ്റാഗ്രാമിൽ പാട്ടുപാടി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ ഫഹദ്. നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്.

ബാംഗ്ളൂർ ഡെയ്‌സ്, വാഴ്ത്താൻ എന്നെ ചിത്രങ്ങളിൽ പാട്ടുപാടി നസ്രിയ തൻറെ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ തൻറെ ആരാധകർക്ക് വേണ്ടി പാട്ടുപാടിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ പാട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നസ്രിയ. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.

2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. രണ്ടാം വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.