എട്ട് വർഷങ്ങൾക്കിപ്പുറം മറ്റൊരു വിവാഹ വാർഷിക ദിനം കൂടി; ആരാധകരുമായി വീഡിയോ പങ്കുവെച്ച് പ്രിയ താരം നസ്രിയ ഫഹദ്… | Nazriya Nazim Fahadh Wedding Anniversary Celebration

Nazriya Nazim Fahadh Wedding Anniversary Celebration : പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ഇടംനേടിയ താരദമ്പതികൾ ആണ് നസ്രിയ ഫഹദ്. വ്യത്യസ്തത നിറഞ്ഞ അഭിനയം കൊണ്ടും ആരെയും അസൂയപ്പെടുത്തുന്ന ജീവിതം കൊണ്ടും മറ്റുള്ളവർക്ക് മുന്നിൽ മാതൃകയാവുകയാണ് ഇരുവരും. നസ്രിയയുടെയും ഫഹദിന്റെയും വിവാഹ വിശേഷങ്ങൾ ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്.

ഒരു നല്ല നടൻ നിർമ്മാതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നത്. പിന്നീട് കേരളകഫേ, ചാപ്പാകുരിശ്, അകം, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലൈസ്, അന്നയും റസൂലും, ബാംഗ്ലൂർ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം എന്നു തുടങ്ങി അമ്പതോളം നിരവധി ഹിറ്റ് ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത് ഫഹദിന്റെ മലയൻ കുഞ്ഞ് എന്ന ചിത്രമാണ്.

ഈ ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്ത നായികമാരിൽ ഒരാളാണ് നസ്രിയ ഫഹദ്. ബാലികാ കഥാപാത്രമായി പളുങ്ക് എന്ന സിനിമയിലൂടെയാണ് നസ്രിയ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. മലയാളം ഹിന്ദി തമിഴ് തുടങ്ങി നിരവധി ഭാഷാചിത്രങ്ങളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു മോഡൽ കൂടിയാണ് താരം. നസ്രിയയും ഫഹദും ബാംഗ്ലൂർ ഡേയ്സ് ട്രാൻസ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു… ഇരുവരുടെയും ജോഡികൾ ഇഷ്ടപ്പെടാത്ത മലയാളികളില്ല. വിവാഹശേഷം സിനിമാരംഗത്ത് നസ്രിയ അത്രതന്നെ സജീവമല്ലെങ്കിലും തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ സോഷ്യൽ മീഡിയ വഴി താരം അറിയിക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ഒരു വീഡിയോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. നസ്രിയയും ഫഹദും ചേർന്ന് സൈക്കിൾ ചവിട്ടുന്ന വീഡിയോയാണിത്.. ഇരുവരുടെയും എട്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു. “അതായത്, ഇത് ഭ്രാന്തിന്റെ മറ്റൊരു വർഷം കൂടിയാണ്. എട്ടു വർഷങ്ങൾക്കു മുൻപ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരാകുന്നത്, ദൈവമേ ഇതൊരു യാത്രയാണ്..” നസ്രിയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായി നിരവധി വിവാഹ വാർഷിക ആശംസകൾ ആരാധകർ അറിയിച്ചിട്ടുണ്ട്.. വീഡിയോ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.