ഫഹദിന്റെ വീട്ടിലേക്ക് ഒരു പുത്തൻ അതിഥി; കുഞ്ഞു വാവയെ പരിചയപെടുത്തി നസ്രിയ… | Nazriya Nazim Fahadh Missinng My Chi Chow Malayalam

Nazriya Nazim Fahadh Missinng My Chi Chow Malayalam : പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് ഇരുവരും. ഇപ്പോള്‍ നസ്രിയ ഫഹദ് എന്ന പേജില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. നസ്രിയയും ഫഹദിന്റെ സഹോദരിയുടെ കുഞ്ഞുമൊന്നിച്ചുളള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

അതോടൊപ്പം തന്നെ ഫഹദും സഹോദരിയും കുഞ്ഞും ഒന്നിച്ചുള്ള ചിത്രവും ഉണ്ട്. വിവാഹം കഴിഞ്ഞ് ഇത്രയും നാളായിട്ടും ഫഹദിനും നസ്രിയക്കും കുഞ്ഞുങ്ങള്‍ വേണ്ടേ…? എന്നത് ആരാധകരുടെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ഇതിന് വ്യക്തമായി തന്നെ മറുപടി ഇരുവരുംനല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ ഈ ചിത്രം പുറത്തുവന്നതോടെ നസ്രിയയുടെ കുഞ്ഞു പിറന്നതാണോ ക്യൂട്ട് ബേബി, നസ്രിയയുടെ കുഞ്ഞാണോ, അമ്മയായ വിവരം ആരേയും അറിയിച്ചില്ലല്ലോ.. തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ കുഞ്ഞിനോളം കുട്ടിത്തം നസ്രിയക്കും ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂര്‍ ഡേയ്സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും അധികം വൈകാതെ താരം തിരിച്ചെത്തിയിരുന്നു.

ഒരു നടനായും, നിര്‍മ്മാതാവായും തന്റെ മേഖലയില്‍ കഴിവ് തെളിയിച്ച ആളാണ് ഫഹദ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, കേരള ഫിലിം അവാര്‍ഡ് തുടങ്ങി ഒട്ടനേകം അവാര്‍ഡുകള്‍. 2002 ല്‍ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദിന്റെ സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാണ് ബാംഗ്ലൂര്‍ ഡേയ്‌സ്, ട്രാന്‍സ് എന്നിവ.