കുസൃതി ചിരിയും, ക്യൂട്ട്നെസ്സും നസ്രിയയെ വെല്ലാൻ മലയാളത്തിൽ ആരും തന്നെ ഇല്ല!! വെറൈറ്റി പോസുമായി നസ്രിയ; വിശേഷം തിരക്കി ആരാധകർ… | Nazriya Nazim Fahadh In Dubai Malayalam

Nazriya Nazim Fahadh In Dubai Malayalam : പ്രേക്ഷകർ വളരെയധികം സ്നേഹിക്കുന്ന താരമാണ് നസ്രിയ നസീം. ബാല്യകാലത്തിൽ തന്നെ സിനിമാ മേഖലയിലും അഭിനയ മേഖലയിലും സജീവമായിരുന്നു താരം. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും മറ്റും അവതാരകയായിരുന്നു. ഫഹദ് ഫാസിൽ ആണ് നസ്രിയയുടെ ഭർത്താവ്. കുട്ടിത്തം കൊണ്ടും ക്യൂട്ട്നെസ്സ് കൊണ്ടും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തി.

നസ്രിയയുടെ പുത്തൻ വിശേഷങ്ങൾ എന്താണെന്ന് അറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നസ്രിയ. തന്റെ പുത്തൻ വിശേഷങ്ങൾ എന്നും ആരാധകരോട് പങ്കുവയ്ക്കാൻ താരം ഒരു മടിയും കാണിക്കാറില്ല.മലയാള സിനിമകളിൽ മാത്രമല്ല തമിഴ് സിനിമകളിലും തന്റേതായ കരവിരുത് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരാകുന്നത്.

ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ “പളുങ്ക്” എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു നസ്രിയ സിനിമാരംഗത്തേക്ക് ചുവട് വെച്ചത്. പിന്നീട് മാഡ് ഡാഡ്,നേരം, രാജാറാണി, ബാംഗ്ലൂർ ഡെയ്സ് ഓം ശാന്തി ഓശാന എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹശേഷം അത്രതന്നെ സിനിമാരംഗത്തെ സജീവമല്ലായിരുന്നു താരം.എന്നാൽ 2018ൽ കൂടെ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് 2020ൽ ട്രാൻസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.

ഫഹദാണ് ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത്. നസ്രിയയും ഫഹദും ചേർന്ന് അഭിനയിച്ച കാൻബെറി ഐസ്ക്രീമിന്റെ പരസ്യം ഈയടുത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ദുബായിൽ വെച്ച് സ്കൈ ഡൈവിംഗ് നടത്തിയ നസ്രിയയും വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റുചില ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ജീൻസും ടി ഷർട്ടും അണിഞ്ഞ് കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ദുബായിൽ നിന്നും എടുത്ത ചിത്രങ്ങൾ തന്നെയാണ് ഇവയും. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.