നവ വധുവായി ഒരുങ്ങി നസ്രിയ!! പുത്തൻ തുടക്കത്തിൽ വെട്ടി തിളങ്ങി താരം; വരനെ തിരക്കി ആരാധകർ… | Nazriya Nazim Fahadh Happy News Viral Malayalam
Nazriya Nazim Fahadh Happy News Viral Malayalam : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നസ്രിയ ഫഹദ്. മലയാളത്തിൽ മാത്രമല്ല നിരവധി തമിഴ് ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ നടനും പ്രൊഡ്യൂസറും എല്ലാമായ ഫഹദ് ഫാസിലിന്റെ ഭാര്യയാണ് നസ്രിയ. 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഈ താര ജോഡിയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല.
അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് നസ്രിയയും ഫഹദും .സിനിമയിലേത് എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലൂടെയും ഇവർ പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. പുത്തൻ വിശേഷങ്ങൾ എല്ലാം ആരാധകരോട് പങ്കുവയ്ക്കാൻ ഇരുവരും ഒരു മടിയും കാണിക്കാറില്ല. നല്ലൊരു അഭിനയത്രി മാത്രമല്ല, നല്ലൊരു മോഡലും കൂടിയാണ് നസ്രിയ. ബാലതാരമായി ആണ് സിനിമാ മേഖലയിലേക്ക് താരം കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ. താരത്തിന്റെ പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ടെലിവിഷൻ ചാനൽ അവതാരികയായി ആണ് നസ്രിയ തന്റെ കരിയർ ആരംഭിക്കുന്നത്. 2006 ബാലതാരമായി പളുങ്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി. 2014 ൽ വിവാഹത്തിനുശേഷം 2018ൽ കൂടെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും നസ്രിയ അഭിനയ ലോകത്ത് തിരിച്ചെത്തിയത്. ഇപ്പോഴിതാ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് പുതിയ ചില ചിത്രങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. താരത്തിന്റെ ചില ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്.
വനിതാദിനത്തോടനുബന്ധിച്ചാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു നവ വധുവിന്റെ വേഷത്തിൽ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഹിന്ദു വിവാഹ വസ്ത്രങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രത്തിന് താഴെയായി ഹാപ്പി വിമൻസ് ഡേ എന്ന് എഴുതിയിരിക്കുന്നു. കൂടാതെ,here’s to strong women,may we know them,may we be them,may we raise them എന്നും താരം എഴുതിയിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ചലച്ചിത്രതാരം അപർണയും ചില വരികൾ കമെന്റിൽ കുറിച്ചിട്ടുണ്ട്.