9 ന്റെ നിറവിൽ നസ്രിയയും ഫഹദും.!! ഒന്നായ ദിവസം ഒരുമിച്ച് ആഘോഷിച്ച് താര ജോഡികൾ; ഒമ്പത് വർഷത്തെ പ്രണയത്തിനും ജീവിതത്തിനും നന്ദി പറഞ്ഞ് ഫഹദ്.!! | Nazriya Nazim Fahadh Faasil 9 Th Wedding Anniversary

Nazriya Nazim Fahadh Faasil 9 Th Wedding Anniversary : മലയാളത്തിലെ പ്രശസ്തരായ സിനിമ സംവിധായകരിൽ ഒരാളാണ് ഫാസിൽ. ഫാസിലിന്റെ മകനാണ് മലയാളികളുടെ യുവ നടനും, നിർമ്മാതാവുമായ ഫഹദ് ഫാസിൽ. 1992-ൽ ഫാസിലിൻ്റെ ‘പപ്പയുടെ സ്വന്തം അപ്പൂസിൽ ‘കുട്ടികളുടെ കഥാപാത്രമായി ചെറിയ റോളിൽ മലയാള സിനിമയിൽ അഭിനയിച്ചെങ്കിലും, 2002-ൽ ‘കൈയെത്തും ദൂരത്ത്’ എന്ന അച്ഛൻ്റെ സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് ഒരു ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ച താരം പിന്നീട് മലയാളത്തിലെ സൂപ്പർ ഹിറ്റ് യുവനായകനായി മാറുകയും ചെയ്തു. മലയാളികളുടെ പ്രിയ നായികയായ നസ്രിയ നസീമിനെയാണ് ഫഹദ് വിവാഹം കഴിച്ചത്. ബാല്യകാലം തൊട്ടേ മലയാളികളുടെ കുട്ടിയായിരുന്നു നസ്രിയ നസീം. പിന്നീട് പല സിനിമകളിലും, കുട്ടിക്കാലവും, വർഷങ്ങൾക്കിപ്പുറം മലയാളികളുടെ പ്രിയ നായികയായും മാറിയിരുന്നു. പിന്നീട് ഫഹദിനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.

2014 ആയിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. ഈ അടുത്ത കാലത്താണ് നസ്രിയ സിനിമയിലേക്ക് വീണ്ടും തിരിച്ച് വന്നത്. നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും, ഫഹദ് അത്ര സജീവമല്ല.

എന്നാൽ ഇന്ന് ഫഹദ് ഫാസിൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ഫഹദിൻ്റെയും നസ്രിയയുടെയും ഒൻപതാം വിവാഹ വാർഷിക ദിനമാണ് ഇന്ന്. പുഴയോരത്ത് കാഴ്ചകൾ ആസ്വദിച്ച് നിൽക്കുന്ന ഫഹദും നസ്രിയയുമാണ് ഫോട്ടോയിൽ ഉണ്ടായിരുന്നത്. ഫോട്ടോയ്ക്ക് താഴെ പ്രണയാക്ഷരങ്ങളും ഫഹദ് കുറിച്ചിരുന്നു. ‘9 വർഷത്തെ നിൻ്റെ പ്രണയത്തിനും ജീവിതത്തിനും നന്ദി’ എന്നാണ് ഫഹദ് കുറിച്ചത്. സംവിധായകൻ അമൽ നീരദ് പകർത്തിയ ചിത്രമായിരുന്നു ഇവരുടേത്. പ്രിയ താരങ്ങളുടെ വിവാഹ വാർഷിക പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരിക്കുകയാണ്.

Rate this post