നസ്രിയയ്ക്ക് കോടികളുടെ ആഡംബര വാഹനം സമ്മാനിച്ച് ഫഹദ്.!! സ്നേഹമുള്ള ഭർത്താക്കന്മാർ ഇങ്ങനെ വേണം; പുതിയ അതിഥിയെ വരവേറ്റ് താര ജോഡികൾ.!! | Nazriya Fahadh Faasil New BMW Car
Nazriya Fahadh Faasil New BMW Car : 1.70 കോടി വിലയുള്ള ബിഎംഡബ്ല്യു സെഡാന്‍ 740 ഐ സ്വന്തമാക്കി മലയാളികളുടെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും. ഈ വർഷം ജനുവരിയിൽ ആണ് ബിഎംഡബ്ല്യു സെവൻ സീരീസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിയത്. ഇരുവരുടെയും കാർ ശേഖരത്തിലെ ലംബോർഗിനിയ്ക്കും, മിനി കൂപ്പറിനും, റേഞ്ച് റോവറിനും ശേഷം ഇതാ പുതുപുത്തൻ വാഹനമായ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐയും.
ബിഎംഡബ്ല്യു കേരള സെയിൽസ് ഡീലേഴ്സ് ആയ ബിഎംഡബ്ല്യു ഇവിഎം ഓട്ടോഗ്രാഫ്റ്റിൽ നിന്നുമാണ് ഇരുവരും സ്വപ്ന വാഹനം സ്വന്തമാക്കിയത്. കാർ ഹബ്ബ്ഇൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈയിടെ നടൻ ആസിഫ് അലി സ്വന്തമാക്കിയത് ബിഎംഡബ്ല്യു വിൻ്റെ 730 എൽ ഡി എം മോഡൽ ആയിരുന്നു അതിനു ശേഷം ഇറങ്ങുന്നതാണ് സെഡാൻ 740 ഐ.
ഇന്ന് ഫിലിം ഇൻഡസ്ട്രി സെലിബ്രിറ്റിമാർക്കിടയിൽ ആഡംബരത്തിന്റെയും പ്രൗഢിയുടെയും ഒരു മുഖമുദ്രയായി ബിഎംഡബ്ല്യു മോഡലുകൾ മാറിക്കഴിഞ്ഞു. ബിഎംഡബ്ല്യു സെഡാന്‍ 740 ഐ മോഡലിന് 5.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാൻ സാധിക്കും. ഒപ്പം മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷനും, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഡാംപറുകളും വാഹനത്തിൽ ഉണ്ട്.
ബിഎംഡബ്ല്യു വിന്റെ ഏറ്റവും പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഈ വാഹനത്തിൽ കാണാം. 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിൻ്റെ ഒരു ആകർഷണം തന്നെ ആണ്. കാറിൻ്റെ മുന്‍ സീറ്റുകള്‍ക്ക് ഇടയില്‍ ഒരു ഗിയര്‍ സെലക്ടര്‍, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കണ്‍ട്രോളര്‍, തുടങ്ങി മറ്റ് ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍ എന്നിങ്ങനെ നിരവധി ഫ്യൂച്ചേഴ്സ് അടങ്ങിയതാണ് പുതിയ സെഡാന്‍ 740 ഐ മോഡൽ.