ആഘോഷങ്ങൾ ഒഴിയാതെ ലേഡി സൂപ്പർ സ്റ്റാർ; ആൾക്കൂട്ടത്തിൽ ആരുമറിയാതെ അടിച്ചുപൊളിച്ച് താരങ്ങൾ… | Nayanthara Vignesh Spanish Honeymoon

Nayanthara Vignesh Spanish Honeymoon : സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികൾ ആണല്ലോ നയൻസും വിക്കിയും. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നയൻതാരയുമായുള്ള വിഘ്നേഷിന്റെ വിവാഹം ആരാധകർ ആഘോഷത്തോടെ ആയിരുന്നു കൊണ്ടാടിയിരുന്നത്. ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലുള്ള ഈ ഒരു താര വിവാഹം ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുകയും ചെയ്തതോടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിവാഹത്തിനു ശേഷമുള്ള ഇരുവരുടെയും ഹണിമൂൺ യാത്രകളും വിശേഷങ്ങളും വിഘ്‌നേഷ് സമൂഹ മാധ്യമങ്ങളിൽ വഴി നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു. വിവാഹ തിരക്കുകൾക്ക് ശേഷം നയൻതാര വീണ്ടും അഭിനയത്തിൽ സജീവമായി മാറുകയും ചെയ്തപ്പോൾ തങ്ങളുടെ ഒരു അവധി ആഘോഷ യാത്രയുടെ പ്ലാനുകളെ പറ്റി വിഘ്‌നേഷ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

സ്പെയിനിലെ അതിമനോഹരമായ നഗരവും ഫുട്ബോളിന്റെ ഈറ്റില്ലവുമായ ബാഴ്സലോണയിലേക്കാണ് ജോലിത്തിരക്കുകൾക്ക് അവധി കൊടുത്തുള്ള ഈയൊരു യാത്രയെന്ന് ഇരുവരും പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, സ്പെയിനിലെ മറ്റൊരു നഗരമായ വലൻസിയിൽ നിന്നും പകർത്തിയ തങ്ങളുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്.

വലൻസിയ നഗരത്തിന്റെ മനോഹരമായ പശ്ചാത്തലത്തിലുള്ള ഇരുവരുടെയും പ്രണയാർദ്രമായ ഈ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു.”ലവ്, ലൈഫ് ” എന്നൊരു ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾ പകർത്തിയത് പ്രമുഖ സ്പാനിഷ് ഫോട്ടോഗ്രാഫറായ കെൽമി ബിബായൊയാണ് എന്നും വിഘ്‌നേഷ് ചിത്രത്തിന്റെ അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ ഈയൊരു ചിത്രങ്ങൾ ക്ഷണ നേരം കൊണ്ട് ആരാധകർക്കിടയിൽ ഇടം പിടിച്ചതോടെ നിരവധി പേരാണ് ഇരുവരുടെ ഈ ഒരു അവധിയാഘോഷ യാത്രക്ക് ആശംസകളുമായി എത്തുന്നത്.