ലവ് യൂ തങ്കമേ.!! ഇന്നലെ കല്യാണം കഴിഞ്ഞത് പോലെ തോന്നുന്നു; പ്രിയതമക്ക് സർപ്രൈസ് ഒരുക്കി വിക്കി; വാർഷികത്തിൽ മക്കളെ നെഞ്ചോട് ചേര്‍ത്ത് നയന്‍.!! | Nayanthara Vignesh Shivan Wedding Anniversary Celebration Malayalam
Nayanthara Vignesh Shivan Wedding Anniversary Celebration Malayalam : ഒന്നാം വിവാഹിക വാർഷികത്തിൽ പൊന്നോമനകളുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ഇരട്ടകുട്ടിക്കളെ നെഞ്ചോടെ ചേർത്ത് പിടിച്ച് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വിഘ്നേഷാണ് ഈ ചിത്രങ്ങൾ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചത്. ഒരുപാട് നല്ല നിമിഷങ്ങളിലൂടെയാണ് ഈ വർഷം കടന്നു പോയത്. ഉയർച്ച താഴ്ച്ചകളും ഒരുപാട് ഉണ്ടായിട്ടുണ്ട്.
പ്രതീക്ഷിക്കാത്ത തിരിച്ചടികൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ അനുഗ്രഹം വീട്ടിൽ എത്തുമ്പോൾ വേദനകൾ എല്ലാം സന്തോഷമായി മാറും. നമ്മളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ആത്മവിശ്വാസവും ശക്തിയും തുടങ്ങിയവയാണ് വിഘ്നേഷ് പോസ്റ്റിനൊപ്പം പങ്കുവെച്ചത്. മലയാള സിനിമയിലൂടെ കടന്നു വന്ന് പിന്നീട് തെനിന്ത്യൻ താരമായി മാറിയ നടിയാണ് നയൻതാര. മലയാളികൾ ഇരുകൈകൾ നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ആദ്യ സിനിമയിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു താരം അഭിനയിച്ചത്.
തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. ഈയൊരു സിനിമയ്ക്ക് ശേഷം ഒരുപാട് മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. മലയാളത്തിലെ താരരാജാക്കമാരുടെ കൂടെ നായികയായും സഹോദരിയായും അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തി . എന്നാൽ വളരെ കുറച്ച് മലയാള സിനികളിൽ മാത്രമേ നയൻതാരയെ കാണാൻ കഴിഞ്ഞിട്ടുള്ളു. ശേഷം താരം ചേക്കേറിയത് തമിഴ് ഇൻഡസ്ട്രിയിലേക്കായിരുന്നു.
ഒരുപാട് മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടി തമിഴ് ഇൻഡസ്ട്രിയിൽ നിന്നും എത്തിയത്. ലഭിക്കുന്ന അവസരങ്ങൾ ഒന്നും താരം പാഴാക്കാതെ വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. നിലവിൽ തെനിന്ത്യൻ നായികയായി നയൻതാര മാറിയിരിക്കുകയാണ്. അഭിനയ പ്രധാനമുള്ള വേഷങ്ങളായിരുന്നു താരം ഇടയ്ക്ക് കൈകാര്യം ചെയ്യാറുണ്ട്. തമിഴ് ഇൻഡസ്ട്രിയിൽ തന്നെ ദളപതി വിജയ്, സൂര്യ തുടങ്ങിയവരോടപ്പം നായികയായി അഭിനയിക്കാനുള്ള അവസരവും താരത്തിനു ലഭിച്ചിരുന്നു.