സിനിമ പോലൊരു വിവാഹം; നയൻസ് – വിക്കി വിവാഹ വീഡിയോ പുറത്ത്; പ്രീ വെഡിങ് മുതൽ തുടങ്ങുന്ന ട്രൈലർ… | Nayanthara Vignesh Shivan Marriage Trailer Video

Nayanthara Vignesh Shivan Marriage Trailer Video : ഒരു സിനിമ പോലെ ഒരു വിവാഹം…നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം ഒരു സിനിമപോലെ അണിയറയിൽ വീഡിയോ രൂപത്തിൽ ഒരുങ്ങുകയാണ്….നെറ്റ്ഫ്ലിക്സിന് വേണ്ടി സംവിധായകൻ ഗൗതം മേനോനാണ് വിവാഹം അത്രയും അതിമനോഹരമായി ചിത്രീകരിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇതുവരെയും വീഡിയോ റിലീസ് ആയിട്ടില്ല. ഇതിനിടയിൽ വിഘ്‌നേഷ് വിവാഹത്തിന്റെ ചില ഫോട്ടോസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇതിനിടെ കരാർ ലംഘിച്ചതുമായി ബന്ധപ്പെട്ട് വിഘ്‌നേഷ് ശിവനും നെറ്റ്ഫ്ളിക്സും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അങ്ങനെയും ചില കാലതാമസമുണ്ടായി. എന്നാലിപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചശേഷം വിവാഹവീഡിയോ ഉടൻതന്നെ പുറത്തു വരുന്നു എന്ന വാർത്ത നെറ്റ്ഫ്ളിക്സ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകർ ഏറെ സന്തോഷത്തിലാണ്. വിവാഹ വീഡിയോ ഡോക്യുമെന്റി രൂപത്തിൽ ഉടൻ പുറത്തിറങ്ങുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.

Nayanthara Vignesh Shivan Marriage Trailer Video
Nayanthara Vignesh Shivan Marriage Trailer Video

ജുലൈ 21 നാണ് നയൻസ്-വിക്കി വിവാഹ ഡോക്യുമെന്ററി പുറത്തിറക്കുന്ന വാർത്ത നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നത്. വിവാഹവീഡിയോ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സിൽ കോടികൾ മുടക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. തമിഴ് നാട്ടിൽ മഹാബലിപുരത്ത് നടന്ന ആർഭാഢ വിവാഹത്തിൽ സിനിമാ ലോകത്തെ പ്രമുഖർക്കൊപ്പം താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വിവാഹദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ മാധ്യമങ്ങൾക്കു പോലും പ്രവേശനം നൽകിയില്ല. താരങ്ങളുടെ ഫോണുകൾ പോലും സീൽ ചെയ്തു. എല്ലാ തരത്തിലും ദൃശ്യസാങ്കേതിക നിയന്ത്രിച്ചുകൊണ്ടാണ് വിവാഹചടങ്ങുകൾ നടത്തിയത്. കാത്തിരിപ്പിനൊടുവിൽ വിവാഹവീഡിയോ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ. വിവാഹശേഷം കേരളത്തിലെത്തി അമ്മയെ കണ്ട നയൻസ് ഇനി ഗ്ലാമർ ചിത്രങ്ങൾ വേണ്ടെന്നും തീരുമാനിച്ചു. എന്താണെങ്കിലും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ നയൻസ്.