വിവാഹ ജീവിതം ഒരു മാസം പിന്നിട്ടിരിക്കുന്നു; താര നിബിഢമായ വിവാഹചിത്രങ്ങൾ പുറത്ത്..!! മണിരത്നവും നിറഞ്ഞുനിന്ന ആ രംഗങ്ങളിൽ കണ്ടത്… | Nayanthara Vignesh Shivan Marriage Photos

Nayanthara Vignesh Shivan Marriage Photos : ദക്ഷിണേന്ത്യ ഈയിടെ കണ്ട ഏറ്റവും വലിയ വിവാഹം ഒന്നുതന്നെയായിരുന്നു ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടേത്. വലിയ വലിയ താരങ്ങളും പ്രമുഖരും സമ്പന്നരും അണിനിരന്ന ഒരു വലിയ ചടങ്ങ് തന്നെയായിരുന്നു അത്‌. ഇപ്പോഴിതാ വിവാഹവേദിയിൽ തങ്ങളെ അനുഗ്രഹിക്കാൻ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നയൻസിന്റെ പ്രിയപാതി വിഘ്‌നേഷ് ശിവൻ. വിവാഹത്തിന് അതിഥികളായി എത്തിയ ഷാറുഖ് ഖാ‍ൻ, രജനീകാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള നയൻസിന്റെയും വിഘ്നേഷിന്റെയും ചിത്രങ്ങൾ ഇതോടുകൂടി സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിലാണ് വിഘ്നേഷ് ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. ജൂൺ ഒമ്പതിനായിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം. ദമ്പതികളുടെ പേര് പതിച്ച സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയൻസ് എത്തിയപ്പോൾ കസവു മുണ്ടും കുർത്തയും ധരിച്ചാണ് വിക്കിയെത്തിയത്.

Nayanthara Vignesh Shivan Marriage Photos
Nayanthara Vignesh Shivan Marriage Photos

താലി എടുത്തുകൊടുത്തത് സ്റ്റൈൽ മന്നൻ രജനീകാന്ത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ അങ്ങനെ ഒട്ടനവധി താരങ്ങളാണ് നയൻസിനെയും വിക്കിയെയും അനുഗ്രഹിക്കാൻ വേദിയിൽ എത്തിയത്. സംവിധായകൻ ഗൗതം മേനോനാണു വിവാഹചടങ്ങുകളുടെ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്.

കത്തൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണി നൽകി അതിഥികളെ സൽക്കരിച്ചിരുന്നു നയൻസും സംഘവും. ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ വിവാഹം ആരാധകരും കണ്ടു. വിവാഹത്തിന് ശേഷം നയൻസും വിക്കിയും കൊച്ചിയിൽ എത്തിയിരുന്നു. അമ്മയെ കാണാനായിരുന്നു കേരളത്തിലേക്കുള്ള നയൻസിന്റെ യാത്ര. ഇനി ഗ്ലാമറസ് രംഗങ്ങളിൽ സൂക്ഷിച്ചേ അഭിനയിക്കൂ എന്നും നയൻസ് ഈയിടെ ആരാധകരോട് പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിരുന്നാലും ഇന്നും മലയാളികൾക്ക് ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് നയൻതാര എന്ന നടി.