കേരളത്തിൽ ഓണാഘോഷവുമായി നയനയൻതാര…. വിഘ്‌നേഷിനൊപ്പം തിരുവോണമാഘോഷിച്ച് നയൻതാര ചിത്രങ്ങൾ വൈറൽ!!

തെന്നിന്ത്യൻ സൂപ്പർത്താരം നയൻ താര ഇത്തവണത്തെ ഓണം ആഘോഷിച്ചത് നമ്മുടെ കൊച്ചിയിൽ ഒപ്പം കാമുകൻ വിഘ്‌നേഷ് ശിവനുമൊപ്പം. തങ്ങൾ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു.

വിഘ്‌നേഷ് തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെച്ചത്. കൊച്ചിയിലെ നയൻതാരയുടെ കുടുംബാങ്ങൾക്കൊപ്പമായിരുന്നു ആഘോഷം. ഓണാശംസകൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചത്. കസവ് സാരിയുടുത്ത് അതീവ സുന്ദരിയായണ് നയൻതാര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

മുണ്ടും ഷർട്ടുമാിയിരുന്നു വിഘ്‌നേഷിന്റെ വേഷം. ഇവരുടെ വിവാഹത്തിനായി കാത്തരിക്കുകയാണ് ആരാധകർ. 2015 ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. നയൻസ് തന്നെയായിരുന്നു ചിത്രത്തിലെ നായിക. രജനീകാന്ത് ചിത്രമായ ദർബാറിലാണ് നയൻതാര അവസാനം അഭിനയിച്ചത്.

മുക്കുത്തി അമ്മൻ, അണ്ണാത്തെ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. നയൻതാര, സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരെ പ്രധാനവേഷത്തിൽ അവതരിപ്പിക്കുന്ന കാതുവാക്കുള രെണ്ട് കാതൽ എന്ന് ചിത്രമാണ് വിഘ്‌നേഷിന്റേതായി ആരാധകർക്കായി ഒരുങ്ങുന്നത്. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്ന് കൊച്ചിയിലെത്തിയത്.

എട്ട് മാസത്തിനു ശേഷം വീണ്ടുമൊരു ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്‌നേഷ് ചിത്രങ്ങൾ പങ്ക് വച്ചത്. നയൻതാരയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് ചെന്നൈയിലെ ഫ്‌ലാറ്റിലായിരുന്നു ഇരുവരും. നിരവധി തവണ ഇവരുടെ വിവാഹം കഴിഞ്ഞെന്ന് വാർത്തകൾ വന്നിരുന്നു.