കാത്തിരിപ്പുകള്‍ക്ക് വിരാമം!! നയന്‍താര ബിയോണ്ട് ദി ഫെയറിടെയ്ല്‍; വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്… | Nayanthara Beyond The Fairy Tale Is Coming Soon

Nayanthara Beyond The Fairy Tale Is Coming Soon : തെന്നിന്ത്യയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് നയൻ താര. മലയാളി ആയ നയൻ‌താര മലയാള സിനിമയെക്കാൾ തമിഴ് സിനിമകളിൽ ആണ് കൂടുതൽ തിളങ്ങിയത്. നയൻ താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രണയ ബന്ധം സിനിമ ലോകത്ത് പരസ്യം ആയിരുന്നു.

ഈ കഴിഞ്ഞ ജൂൺ ഒമ്പതിന് ആയിരുന്നു നയൻ താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം. ചെന്നൈക്ക് അടുത്ത് മഹാബലിപ്പുരത്ത് നടന്ന വിവാഹ ചടങ്ങുകൾ പ്രൗഢഗംഭിരം ആയിരുന്നു. നിലവിൽ ഷൂട്ടിംഗ് തിരക്കുകളും ജോലി തിരുക്കുകളും മാറ്റി വെച്ച് അവധിക്കാലം യാത്രകൾ പോയി ആഘോഷിക്കുക ആണ് ഇരുവരും. ഇപ്പോഴിതാ താരത്തിന്റെ ഭർത്താവ് തന്നെ ആരാധകർ കാത്തിരുന്ന ദിവസം എത്തറായി എന്ന വിശേഷം പ്രൊമോ വീഡിയോ സഹിതം പങ്കുവെച്ചിരിക്കുകയാണ്.

Nayanthara Beyond The Fairy Tale Is Coming Soon Malayalam
Nayanthara Beyond The Fairy Tale Is Coming Soon Malayalam

വിവാഹത്തിന്റെ വീഡിയോ വൈകാതെ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യും എന്ന സന്തോഷ വാർത്ത ആണ് വിഘ്‌നേശ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘തെന്നിന്ത്യൻ നടി അല്ലെന്നും പാവം സാധാ മനുഷ്യ സ്ത്രീയാണ്’ എന്നും വിഘ്‌നേശ് വളരെ രസകരമായി തന്നെ വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ നെറ്ഫ്ലിക്സ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലും പ്രൊമോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിമിഷങ്ങൾക്ക് അകമാണ് ലക്ഷകണക്കിന് ആരാധകർ വീഡിയോ കണ്ടത്.

ഇതിൽ നിന്ന് തന്നെ വ്യക്തം ആണ് വിവാഹത്തിന്റെ വീഡിയോക്ക് ആയി ആരാധകരുടെ കാത്തിരിപ്പ്. ‘ബിയോണ്ട് ദി ഫെയറി ടൈൽ ഈസ് കമിങ് സൂൺ’ എന്ന കുറിപ്പടിയോടു കൂടിയാണ് വീഡിയോ വിഘ്‌നേശ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പ്രണയമാണ് തന്നെ മാറ്റി എടുത്ത് എന്നും വിഘ്‌നേശ് കൂട്ടി ചേർത്തു. നയൻ താര സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും.ഇരുവരും ഒത്തുള്ള ചിത്രങ്ങൾ വിഘ്‌നേശ് ശിവൻ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാറുണ്ട്.