
നയൻതാരയുടെ മക്കൾ ഉയിരും ഉലകവുമല്ല!! ഇരട്ട കുട്ടികളുടെ കൂടെ ലോകത്തിലെ ഏറ്റവും മികച്ച അമ്മയും; കുഞ്ഞുങ്ങളുടെ യഥാർഥ പേര് വെളിപ്പെടുത്തി നയൻതാര – വിഘ്നേഷ് താര ദമ്പതിമാർ… | Nayanthara And Vignesh Shivan Reveals Their Twin Baby Boys Names Entertainment News Malayalam
Nayanthara And Vignesh Shivan Reveals Their Twin Baby Boys Names Entertainment News Malayalam : തെന്നിന്ത്യൻ താര സുന്ദരി, ലേഡീസ് സൂപ്പർസ്റ്റാർ എന്നിങ്ങനെ നിരവധി പദവികൾ അലങ്കരിക്കുന്ന സിനിമ താര റാണിയാണ് നയൻതാര. മലയാളം തമിഴ് കണ്ണട തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകംതന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രിയ നായികയുടെ ഭർത്താവാണ് നടനും സംവിധായകനുമായ വിഗ്നേഷ് ശിവൻ.ഇവരുടെ വിവാഹം സമൂഹമാധ്യമങ്ങൾ വളരെയധികം ആഘോഷമാക്കിയിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്ക് അകം വിഗ്നേഷും നയൻതാരയും മാതാപിതാക്കൾ ആകുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം വൈറലായിരുന്നു. ഇത് വളരെയധികം വിവാദങ്ങൾക്കും വഴിവെച്ചു. ഇവർക്ക് ജനിച്ചിരിക്കുന്നത് ഇരട്ടക്കുട്ടികളാണ്. എന്നാൽ ഇവരുടെ കുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നത് സറോഗസിയിലൂടെ ആയിരുന്നു. എന്നാൽ കോടതി പോലും ഇതിനെതിരെ അന്വേഷണാത്മകമായി ഉത്തരവിട്ടിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

ഇവരുടെ കുഞ്ഞുങ്ങളെ പറ്റിയുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു. ഇരുവരുടെയും കുഞ്ഞുങ്ങളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും താല്പര്യമാണ്. ഉയിർ എന്നും ഉലകം എന്നുമാണ് ഇവർ കുഞ്ഞുങ്ങൾക്ക് പേര് വച്ചിരിക്കുന്നത് എന്ന് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞതാണ്. എന്നാൽ ഇപ്പോൾ ഇതാ ട്വിറ്ററിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ ഇവരുടെ പേര് ഒഫീഷ്യൽ ആയി ഡിക്ലയർ ചെയ്യുന്ന ഒരു വീഡിയോ ആണ്.
നയൻതാര തന്നെയാണ് വേദിയിൽ വെച്ച് ഇക്കാര്യം ജനങ്ങളോട് പറയുന്നത്.Uyir Rudronil N Shivan,Ulag Dhaiveg N shivan എന്നിങ്ങനെയാണ് താരങ്ങൾ മക്കൾക്ക് പേര് വെച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് നയൻതാര ഈ പേര് പ്രേക്ഷകർക്കു മുൻപിൽ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നയൻതാരയുടെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കഴിഞ്ഞപ്പോൾ ആരാധകരും മക്കളെ ഏറ്റെടുത്തുകഴിഞ്ഞു എന്ന് വേണം പറയാൻ.