നയൻതാരയ്ക്ക് ഭക്ഷണം വാരി കൊടുത്ത് വിഘ്നേഷ് ശിവൻ..!! അവൾക്കു നല്ല നാടൻ ഭക്ഷണം നൽകുന്നതാണ് എന്റെ സന്തോഷമെന്ന് വിഘ്നേഷ് ശിവൻ… | Nayanthara And Vignesh Shivan In A Restaurant

Nayanthara And Vignesh Shivan In A Restaurant : തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലങ്കിലും വിഘ്‌നേഷ് ശിവൻ തന്റെ പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പിറന്നാളുകളിലും മറ്റ് വിശേഷ അവസരങ്ങളും എല്ലാം തന്നെ ഇരുവരും ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പുതിയ വീഡിയോയാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഇരുവരും ഒന്നിച്ച് മഹാബലിപുരത്തെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴുക്കുന്ന വീഡിയോ ആണ് വിഘ്നേഷ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നയൻതാരയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന വിഘ്നേഷ് ശിവനെയും ചെറുചിരിയോടെ അത് കഴിക്കുന്ന നയൻസിനെയും വീഡിയോയിൽ കാണാം. നന്നായി ഭക്ഷണം കഴിക്കാനുള്ള സമയം. അവൾക്ക് നല്ല നാടൻ ഭക്ഷണം നൽകുന്നതാണ് എന്റെ സന്തോഷം.

Nayanthara And Vignesh Shivan In A Restaurant
Nayanthara And Vignesh Shivan In A Restaurant

പ്രിയപ്പെട്ട ഒരു സീ ഫുഡ് റെസ്റ്റോറന്റിൽ. ഞങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നത് രുചികരമായ ഭക്ഷണവും ആകർഷകമായ ആളുകളുമുള്ള ഇത്തരം സ്ഥലങ്ങളിൽ മാത്രമാണെന്നുമാണ് വിഘ്നേഷ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് പങ്കെടുത്തത് എന്നും ചെറിയ ചടങ്ങായിരുന്നു അത് എന്നും വെളിപ്പെടുത്തിയിരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്കുളെ രണ്ട് കാതൽ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് സേതുപതിയും സമാന്തയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്.