ലേഡി സൂപ്പർ സ്റ്റാറും ഭർത്താവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത് കണ്ടോ..!? സ്പെയിനിൽ ഇന്ത്യൻ പതാക ഉയർത്തി താരങ്ങൾ… | Nayanthara And Vignesh Independence Day Celebration Malayalam

Nayanthara And Vignesh Independence Day Celebration Malayalam രാജ്യമെങ്ങും ആഘോഷപൂർവമാണ് സ്വാതന്ത്ര്യദിനം കൊണ്ടാടിയത്. വിവിധങ്ങളായ ആഘോഷങ്ങൾ, മധുരം പങ്കിടൽ, പതാക ഉയർത്തൽ അങ്ങനെ ചടങ്ങുകൾ നിരവധി. ദക്ഷിണേന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേർന്നു. ഇരുവരും ചേർന്ന് പതാക ഉയർത്തി. എന്നാൽ ഇവരുടെ പതാക ഉയർത്തലിന് ഒരു പ്രത്യേകത ഉണ്ട് കേട്ടോ…. പതാകയുടെ ഇരുവശങ്ങളിലും രണ്ടുപേരും പിടിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇവർ പതാകയെ ബഹുമാനിച്ചത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒട്ടേറെ പേർ ഫോട്ടോക്ക് താഴെ കമ്മന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ‘നമ്മ കോടി… സ്‌പെയിൻ എങ്ങും’ എന്നാണ് വിഘ്‌നേഷ് പങ്കുവെച്ച ചിത്രങ്ങളുടെ ക്യാപ്‌ഷൻ. കഴിഞ്ഞയിടെ ആയിരുന്നു നയൻസും വിഘ്‌നേഷും ജീവിതത്തിൽ ഒന്നിച്ചത്. ആർഭാടപൂർവമായ ഒരു വിവാഹം തന്നെയായിരുന്നു ഇവരുടേത്. വിവാഹവീഡിയോ പുറത്തിറക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.

വീഡിയോ ഉടൻ തന്നെ റിലീസ് ചെയ്യും. വീഡിയോ റിലീസ് ചെയ്യാൻ വൈകിയപ്പോൾ വിഘ്‌നേഷ് വിവാഹചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്‌ വലിയ തോതിൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. പിന്നീട് പതിയെ പ്രശ്നങ്ങൾ കെട്ടടങ്ങി. ഇപ്പോൾ ഉടൻ തന്നെ വിവാഹവീഡിയോ പുറത്തുവരുമെന്ന വാർത്തയും എത്തിയിട്ടുണ്ട്. പ്രൊമോ വീഡിയോ ഇതിനോടകം തന്നെ നെറ്റ്ഫ്ലിക്സ് ടീം റിലീസ് ചെയ്തിരുന്നു.

മലയാളത്തിൽ നിന്നും ദക്ഷിണേന്ത്യൻ സിനിമാലോകത്തേക്ക് ചുവടുവെച്ച താരമാണ് നയൻതാര. മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻസിന്റെ തുടക്കം. ഡയാന എന്ന പേര് മാറ്റി നയൻതാര ആക്കിയത് സിനിമക്ക് വേണ്ടിയാണ്. ആ പേരും താരത്തിന് ഏറെ ഗുണം ചെയ്തു. വിവാഹശേഷം ഇനി ഗ്ലാമർ ചിത്രങ്ങൾ ചെയ്യില്ല എന്ന നിലപാടിലാണ് നയൻസ്. ഇത്‌ ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്.