നയൻതാരയെ കാണാൻ ചെന്നെയിൽ ഷാരൂഖ് ഖാൻ.!! ഫ്‌ളൈയിംഗ് കിസ് കൊടുത്ത് മടക്കം; ബൈ പറഞ്ഞ് നയനും.!! | Nayanthara And Shah Rukh Khan Video Viral Malayalam
Nayanthara And Shah Rukh Khan Video Viral Malayalam : തമിഴ് മലയാളം പ്രേക്ഷകർക്ക് സുപരിചിതയാണ് നയൻ താര. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ‘ജവാൻ’ എന്ന ചിത്രത്തിൽ നായികയായി നയൻ താരയും വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് നയൻതാര യോടൊപ്പം എത്തുന്ന ഷാരൂഖാന്റെ വീഡിയോ ആണ്.
നയൻതാര കാറിൽ നിന്നും ഇറങ്ങി ശേഷം ഷാരൂഖ് ആ കാറിൽ നിന്ന് കൈകൾ ഉയർത്തുകയും ആരാധകരുടെ ആവേശവുമാണ് വിഡിയോയിൽ കാണുന്നത്. ആരാധകർക്ക് മുത്തം കൊടുക്കുകയാണ് ഷാരൂഖ് വിഡിയോയിൽ. ഇനി പുറത്തിറങ്ങാനുള്ള ജവാൻ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻതാരക്ക് അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മുൻപ് പുറത്ത് വന്നിരുന്നു. വിജയ് സേതുപതി ഷൂട്ടിങ് ടീമിനോടൊപ്പം ചേർന്നു എന്ന റിപ്പോർട്കൾ മുൻപ് ലഭിച്ചിരുന്നു.
കൂടാതെ ലോകേഷ് കനകരാജിന്റെ കമൽഹാസൻ നായകനായ വിക്രം, വിജയ് ചിത്രം മാസ്റ്റർ എന്നീ ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് വിജയ് സേതുപതി വലിയ കൈയടി നേടിയിരുന്നു. രാജാറാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നിവയുടെ വന്‍ വിജയത്തിന് ശേഷമാണ് സംവിധായകൻ അറ്റ്‌ലി, ഷാറൂഖ് ഖാനെ നായകനാക്കി ചിത്രം ഒരുക്കുന്നത്. 2023 ജൂൺ രണ്ടിനാണ് ഈ സിനിമ തിയറ്ററിൽ എത്തുക. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ പ്രേക്ഷകരിലെത്തും എന്ന് സംവിധായകൻ അറിയിച്ചിരുന്നു.
ഈ ചിത്രം നിർമിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ്. ‘ജവാന്റെ’ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍ താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. പ്രിയാമണി, യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.