തെന്നിന്ത്യൻ താര സുന്ദരിയുടെ പിറന്നാൾ ആഘോഷങ്ങൾ വൈറലാകുന്നു; നയൻസിനെ സ്നേഹത്തിൽ പൊതിഞ്ഞ് വിക്കി… | Nayanthara 38Th Birthday Highlights Malayalam

Nayanthara 38Th Birthday Highlights Malayalam : തെന്നിന്ത്യൻ താര ലോകത്തെ താരസുന്ദരി മാരിൽ പ്രധാനിയാണ് നയൻതാര. ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരത്തെ അഭിസംബോധന ചെയ്യാറുള്ളത്. കേരളത്തിനകത്തും പുറത്തും തെന്നിന്ത്യയിലെ മാത്രമല്ല ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്. മനസ്സിനക്കരെ എന്ന് മലയാള ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന നയൻതാര തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രമുഖി ഗജനി ബില്ല യാരിടി നീ മോഹിനി ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ സിനിമ ജീവിതത്തിലെ നാഴിക കല്ലുകളാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്ര സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചു. തസ്കരവീരൻ, നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, രാപ്പകൽ, ബോഡിഗാർഡ് ഭാസ്കർ ദ റാസ്കൽ എന്നിവയെല്ലാം മലയാളത്തിലുള്ള താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

ഈയടുത്താണ് താരത്തിന്റെ വിവാഹം നടക്കുന്നത്. വിഗ്നേഷ് ശിവയാണ് ഭർത്താവ്. ഇരുവരും തമ്മിലുള്ള വിവാഹവും ശേഷം മൂന്നുമാസത്തിനകം ഉള്ള ഇരട്ടക്കുട്ടികളുടെ വരവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ മായി വീഡിയോകൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

siima awards താരത്തിനുള്ള പിറന്നാൾ ആശംസകൾ നേർന്നത് ഇങ്ങനെയാണ്. “ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ നയൻതാരയ്ക്ക് 2003-ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ തീർച്ചയായും ഒരു പ്രചോദനാത്മക വ്യക്തിയാണ്, കാരണം താൻ ഒരു പുരുഷനെയും ആശ്രയിക്കുന്നില്ലെന്ന് നടി വീണ്ടും വീണ്ടും തെളിയിച്ചു., ഞങ്ങൾ അവൾക്ക് “ജന്മദിനാശംസകൾ” നേരുന്നു. “