ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന തെന്നിന്ത്യയിലെ രണ്ട് താരസുന്ദരിമാർ ഒന്നിക്കുന്നു..!!😍🔥

ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന തെന്നിന്ത്യയിലെ രണ്ട് താരസുന്ദരിമാർ ഒന്നിക്കുന്നു..!!😍🔥 തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് കാത്തു വാക്കുല രെണ്ട് കാതൽ. പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യ സൂപ്പർ ഹീറോയിൻ സാമന്ത എന്നിവരാണ് നായികാ വേഷം ചെയ്യുന്നത്. നയൻസും സാമന്തയും ഒന്നിക്കുന്ന ആദ്യ ചിത്രം ആയതു കൊണ്ട് തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമയുടെ 2 താരറാണിമാർ എത്തുന്നതോടെ തീയേറ്റർ ഇളകി മറിയും എന്നത് ഉറപ്പാണ്. മാത്രമല്ല ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന രണ്ടു നായികമാരാണ് നയൻസും സാമന്തയും. നയൻതാര വാങ്ങുന്ന പ്രതിഫലം 12 കോടിക്ക് മുകളിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാമന്തയാകട്ടെ അടുത്തകാലത്ത് പുറത്തിറങ്ങിയ ഐറ്റംഡാൻസ് ഹിറ്റായതോടെ പ്രതിഫലം വീണ്ടും ഉയർത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഏതായാലും തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള രണ്ട് നടിമാർ നയൻതാരയും സാമന്തയും തന്നെ. ഇപ്പോഴിതാ ഈ ചിത്രം എപ്പോഴാണ് റിലീസ് ചെയ്യുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ഈ വരുന്ന ജനുവരിയിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് എന്ന വാർത്തയാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജ് വഴി ആരാധകർക്കായി പുറത്തുവിട്ടിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവൻ- വിജയ് സേതുപതി- നയൻ താര കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാത്തു വാക്കുല രെണ്ട് കാതൽ.

കാത്തുവാക്കുല രണ്ടു കാതൽ’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻസിന്റെ പിറന്നാൾ ആഘോഷം. ഈ സിനിമയിൽ നയന്‍താരയും സാമന്തയും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നുണ്ട്. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന് പിറന്നാൾ ചിത്രത്തിലൂടെ തന്നെ ആരാധകർക്ക് വ്യക്തമായി. നിമിഷങ്ങൾക്കുള്ളിൽ ആണ് നയൻസിന്റെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇതിനോടകം ഈ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി കഴിഞ്ഞിട്ടുണ്ട്.

വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്ന് റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ഏറെ ആരാധകരുള്ള അനിരുദ്ധ് രവിചന്ദർ ആണ്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവർ ചേർന്നാണ്. പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല്‌ സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് ശ്രീശാന്ത് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവക്ക് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നയന്‍താരയും സമാന്തയും സഹോദരിമാരായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. രണ്ട് പേരും പ്രേമിയ്ക്കുന്നതും ഒരാളെയാണ്. ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.