മനുഷ്യൻ മാത്രമല്ല വീട്ടിലേയ്ക്ക് കേറുമ്പോൾ ഈ നായക്കുട്ടിയും കാൽ തുടയ്ക്കും !!! [വീഡിയോ]

വീട്ടിന് ഉള്ളിലേയ്ക്ക് കടക്കുമ്പോൾ കാൽ വൃത്തിയാക്കണം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ വീട്ടിൽ തന്നെ ഉള്ള വളർത്തുമൃഗങ്ങളും ആ കാര്യത്തിൽ ശ്രദ്ധ നൽകിയാലോ? അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സുപ്രിയ സാഹു ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 14 സെക്കന്റാണ് ഈ വീഡിയോ ഉള്ളത്. വീടിന്റെ പുറത്ത് നിന്നും അകത്തേയ്ക്ക് കയറിവരുന്ന നായക്കുട്ടി ചവിട്ടിയിൽ കാൽ തുടച്ച ശേഷം അകത്തേയ്ക്ക് വരുന്നതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോ കണ്ടത്.

കണ്ടവർ മികച്ച അഭിപ്രായവും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ ഇട്ട് ഒരി മണിക്കൂറിനുള്ളിൽ നാലായിരം പേരാണ് പോസ്റ്റ് കണ്ടത്. സ്‌ക്രബ്, സ്‌ക്രബ്, സ്‌ക്രബ് യുവർ ഫീറ്റ് ബിഫോർ യു എന്റർ ദി ഹൗസ് ബീ സേഫ് പീപ്പിൾ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് വീഡിയോയ്ക്ക് പ്രശംസയുമായി എത്തിയത്. മനുഷ്യൻ ശ്രദ്ധിക്കാത്ത കാര്യങ്ങൾ പോലും മൃഗങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് പലരും കമന്റ് ചെയ്തു. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയായിരുന്നു.