ഭാംഗ്ര നൃത്തം ചെയ്യുന്ന കുട്ടിയെ കണ്ട് നായക്കുട്ടികളുടെ പ്രതികരണം ഇങ്ങനെ.. വീഡിയോ വൈറൽ!!!

ഒരു കുട്ടി നൃത്തെ ചെയ്യുമ്പോൾ ഉള്ള നായക്കുട്ടിയുടെ പ്രതികരണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുട്ടി നൃത്തം ചെയ്യുന്നതിനോടൊപ്പം നായക്കുട്ടികൾ കുരയ്ക്കുകയും ചാടുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇത് കാണുന്നവരിൽ ചിരി ഉണർത്തിക്കൊണ്ടിരിക്കുകയാണ്.

വിനേഷ് കതാരിയ എന്ന വ്യക്തിയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആൾക്കാരാണ് വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്. ഒരു ഗേറ്റിന് അപ്പുറവും ഇപ്പുറവും നിന്നാണ് കുട്ടിയും നായ്ക്കുട്ടികളും നിൽക്കുന്നത്. പഞ്ചാബി പരമ്പരാഗത നൃത്തമായ ഭാംഗ്രയുടെ ചുവടാണ് കുട്ടി ചെയ്യുന്നത്.

കുട്ടി നൃത്തം ചെയ്യുമ്പോൾ നായക്കുട്ടികൾ കുരക്കുകയും ചാടുകയും എല്ലാം ചെയ്യുന്നുണ്ട്. 49 സെക്കന്റ് നീണ്ടു നിൽക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടിട്ടുണ്ട്. നേരത്തേയും ഇത്തരത്തിൽ ഉള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നൃത്തത്തിനൊപ്പം നായക്കുട്ടികൾ ചാടുകയും നൃത്തം നിർത്തുമ്പോൾ നായക്കുട്ടികളും ചാട്ടം നിർത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ആൾ വീഡിയോയ്‌ക്കൊപ്പം ചിരിക്കുന്നതും അതിൽ കേൾക്കാനുണ്ട്. 1.8 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ഇതിനോടകം ഉണ്ടായിട്ടുള്ളത്.