മേഘ്‌ന നിന്നെയോർത്ത് ഞാൻ ഒരുപാട് കരഞ്ഞു.. ഹൃദയഭേതകമായ കുറിപ്പെഴുതി നവ്യാനായർ!!!

മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാരമാണ് മേഘ്‌ന രാജ്. കുറച്ച് നാളുകൾക്ക് മുമ്പാണ് അവരുടെ ഭർത്താവ് അന്തരിച്ചത്. ഭർത്താവ് നഷ്ടപ്പെടുമ്പോൾ മേഘ്‌ന ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം മേഘ്‌നയുടെ ബേബി ഷവർ ചടങ്ങുകൾ നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ഹൃദയ ഭേതഗമായ കുറിപ്പാണ് നവ്യാ നായർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇട്ടിട്ടുള്ളത്. നവ്യയുടെ കുറിപ്പ് ഇങ്ങനെ.. എനിക്ക് നിങ്ങളെ വ്യക്തിപരമായ അറിയില്ല. എന്നാലും മേഘ്‌ന, നിേെന്നാർത്ത് ഞാൻ എത്രമാത്രം കരഞ്ഞു എന്നെനിയ്ക്കറിയില്ല.

ഈ പോസ്റ്റ് വായിച്ചതിനു ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയാണ്. സ്‌നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ. ഇത്രയും ആയിരുന്നു നവ്യയുടെ പോസ്റ്റ്. മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.

സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് ആശംസകളും കമൻറുകളുമായി എത്തിയിട്ടുള്ളത്. ചിരഞ്ജീവി സർജ മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഹൃദയഭേതകമായ കുറിപ്പാണ് മേഘ്‌ന തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹവാർഷികത്തിന്റെ സമയത്താണ് മേഘ്‌ന ഗർഭിണിയാണെന്ന വാർത്ത് അവർ പുറത്ത് വിട്ടത്.