ഇതിപ്പോ കുമ്പിടി ഡബിളാ ഡബിളേ പറഞ്ഞ പോലെ ആയി!! നന്ദനം ബാലാമണിയും മണിച്ചിത്രത്താഴ് ഗംഗയും ഒരു കുടകീഴിൽ; ഒർജിനലും ഡ്യൂപ്പും മനസിലാവാതെ ഇരുട്ടിൽ തപ്പി ആരാധകരും… | Navya Nair Latest Video Viral Malayalam

Navya Nair Latest Video Viral Malayalam : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നവ്യ നായർ. ധന്യ നായർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചത് ഇന്നും പ്രേക്ഷകർ ഹൃദയത്തോടു ചേർക്കുന്നു. ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. ഇഷ്ടമെന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താരം പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു.
നവ്യയുടെ ചെറുപ്പക്കാലം മുതൽ തന്നെ നൃത്ത മേഖലയിൽ സജീവമാണ്.കലാതിലകപട്ടം നേടിയ വ്യക്തിയാണ് നവ്യ. ഇഷ്ടമെന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നവ്യ പിന്നീട് മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി തിളങ്ങി. 2002-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും താരം സ്വന്തമാക്കിയിരുന്നു. സന്തോഷ് എൻ. മേനോൻ ആണ് താരത്തിന് ഭർത്താവ് ഇവർക്ക് ഒരു മകനാണ്.
സമൂഹ മാധ്യമങ്ങളിലൂടെ എന്നും തങ്ങളുടെ പുത്തൻ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച് പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു കടയുടെ ഉദ്ഘാടനത്തിനായി പോയപ്പോൾ നവ്യക്ക് നവ്യയുടെ കുട്ടിക്കാലത്തെ കുറെ ഫോട്ടോസ് ഒരു ക്യാമറമാൻ കൊണ്ട് ചെന്നു നൽകുന്നു.
ഈ ഫോട്ടോസ് ഓരോന്നോരോന്നായി പ്രേക്ഷകരെ കാണിച്ചുകൊടുക്കുന്ന നവ്യയാണ് വീഡിയോയിൽ ഉള്ളത്. ഓരോ ഫോട്ടോസും കണ്ട് വളരെയധികം സന്തോഷിക്കുന്ന നവ്യയാണ് വീഡിയോയിൽ ഉള്ളത്. ആറുമാസം മുതലുള്ള നവ്യയുടെ നിരവധി ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഈ വീഡിയോയ്ക്ക് താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ വളരെയധികം ശ്രദ്ധേയമാണ്. നാഗവല്ലിയുടെ അഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ എന്നാണ് വീഡിയോക്ക് താഴെ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നാഗവല്ലി തന്റെ അഭരണങ്ങൾ കാണിച്ചുകൊടുക്കുന്ന അതേ ആകാംഷയോടെ ആണ് ഒരോ ഫോട്ടോസും പ്രേക്ഷകരെ നവ്യ കാണിച്ചു കൊടുക്കുന്നത്.നിരവധി ആരാധകർ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.
View this post on Instagram