കുവൈത്ത്!! ഐ ആം കമിങ്ങ്..!? യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ; ഞങളുടെ ബാലമണി എന്ന് ആരാധകർ… | Navya Nair Kuwait Trip

Navya Nair Kuwait Trip : നന്ദനം സിനിമയിലെ ബാലാമണിയായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നവ്യ നായർ. യുവ ജനോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ നവ്യ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവറുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും സിനിമയിൽ അത്ര സജീവമായില്ല.

അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നവ്യാ നായർ. നവ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർക്ക് ഇടയിൽ  വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ നവ്യ പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുള്ളത്.

കുവൈറ്റ് ഐ ആം കമിങ് എന്ന അടിക്കുറിപ്പ് കൂടെ കുവൈറ്റിലേക്കുള്ള യാത്ര ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിന് താഴെ നിരവധി ആരാധകരും താരങ്ങളുമാണ് കമന്റ് ചെയ്തിരിക്കുന്നത്. മോഡൽ ലുക്കിൽ ടീഷർട്ടും ജീൻസും അണിഞ്ഞ് ഫ്ലൈറ്റിൽ ഇരിക്കുന്ന നവ്യയെ ഒറ്റനോട്ടത്തിൽ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നീണ്ട ഇടവേളക്ക് ശേഷമാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെ നവ്യ അരങ്ങേറിയത്. നിരവധി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ   ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായർക്ക് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ലഭിച്ചിരുന്നു. സ്ത്രീകേന്ദ്ര കഥാപാത്രമായി നടി എത്തിയ ഈ സിനിമ കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയിരുന്നു. ആരാധകരിൽ നിന്ന് മികച്ച സ്വീകരണമായിരുന്നു ചിത്രത്തിനും താരത്തിന്റെ തിരിച്ചുവരവിനും ലഭിച്ചത്.

Rate this post