നടി നവ്യാ നായർ ആശുപത്രിയിൽ.!! താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!? കൂട്ടുകാരിയെ കാണാൻ ഓടിയെത്തി നിത്യ ദാസ്.!! | Navya Nair Hospitalized News Shared By Nithya Das

Navya Nair Hospitalized News Shared By Nithya Das : കലോത്സവവേദികളിൽ നിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് ചേക്കേറിയ താരമാണ് നവ്യ നായർ. ദിലീപ് നായകനായി എത്തിയ ഇഷ്ടമെന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ നവ്യയ്ക്ക് അവസരം ലഭിച്ചു. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ താരം പ്രതിപൂവൻ കോഴിയാണ് എന്ന ചിത്രത്തിലൂടെയാണ് തൻറെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തിയത്.

ആദ്യ കാലയളവിൽ സിനിമയിൽ താരത്തിന് ഉണ്ടായിരുന്ന പേരും പ്രശസ്തിയും സ്വീകാര്യതയും ഒക്കെ രണ്ടാം വരവിലും ലഭിച്ചു എന്നത് നവ്യാ നായർ എന്ന താരത്തിന് മലയാളികൾക്കിടയിലുള്ള സ്വാധീനവും ഇഷ്ടവും എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്തുന്നത് തന്നെയാണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി ഷൈജു കുറിപ്പ് നായകനായ ജാനകി ജാനേ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളുമായി തിരക്കിലായിരുന്ന നവ്യ ആശുപത്രിയിലാണെന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ വർക്കുകൾക്കായി സുൽത്താൻബത്തേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തെ സന്ദർശിക്കാൻ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ നിത്യാദാസ് ആശുപത്രിയിൽ എത്തിയിരുന്നു. ആഹാരത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് നവ്യയെ ആശുപത്രിയിൽ എത്തിച്ചതെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്നും ആരോഗ്യം വീണ്ടെടുത്തശേഷം വീണ്ടും പ്രമോഷൻ വർക്കുകളിലും അഭിനയത്തിലും താരം സജീവമാകും എന്നും മാധ്യമങ്ങളോട് പറയുകയുണ്ടായി.

ഭാര്യഭർത്തൃ ബന്ധത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജാനകി ജാനേയ്ക്ക് ഇതിനോടകം വൻ സ്വീകാര്യത തന്നെയാണ് സിനിമ പ്രേമികൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളുടെ ഭാഗമായി തിയറ്ററുകളിൽ എത്തി താരം ആളുകളുമായി സംവദിക്കുകയുണ്ടായിരുന്നു. ഇന്ന് അഭിനയത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായ താരം ചില റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്താറുണ്ട്.

2/5 - (1 vote)