ചിലങ്ക കെട്ടി നവ്യ നായർ; മകനൊപ്പം നൃത്ത വേദിയിൽ താരം..!! ഈ പ്രായത്തിലും നവ്യയുടെ ഇജ്ജാതി എനർജി ഡാൻസ് കണ്ട് ഞെട്ടി പോയി ആരാധകർ… | Navya Nair Dance Malayalam

Navya Nair Dance Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഒരു അഭിനേത്രി എന്നതിനപ്പുറം മികച്ച നർത്തകി കൂടിയാണ് താരം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത താരം പിന്നീട് ഒരുത്തി എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയത്. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമേറിയ ഒരുത്തി എന്ന ചിത്രത്തിൽ താരം തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

പണ്ട് യുവജനോത്സവവേദിയിൽ കലാതിലകം കിട്ടാതെ വന്ന അവസരത്തിൽ കരഞ്ഞുകൊണ്ടു പടിയിറങ്ങിയ നവ്യാനായരുടെ ചിത്രങ്ങളും വാർത്തകളും അന്ന് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ആ വീഡിയോയും മറ്റും ഇന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണ്. അന്ന് നടി അമ്പിളി ദേവിയുമായാണ് നവ്യാ നായർ മത്സരിച്ചിരുന്നത്. ഇന്ന് അതിനെക്കുറിച്ച് ചോദിക്കുമ്പോൾ നവ്യക്ക് ചിരിയാണ് വരുന്നത്. അതിനുശേഷം എത്രയോ വേദികളിലാണ് നവ്യ നായർ ചിലങ്ക കെട്ടിയിട്ടുള്ളത്.

ഇപ്പോഴിതാ സ്വന്തം മകനൊപ്പം ഡാൻസ് വേദിയിൽ എത്തിയ നവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ അനുഗ്രഹം വാങ്ങിച്ചുകൊണ്ടാണ് നവ്യാനായർ ഇത്തവണ നൃത്തവേദിയിലേക്ക് കയറുന്നത്. ഈ അവസരത്തിൽ താരത്തിനൊപ്പം മകനുമുണ്ടായിരുന്നു. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ താരത്തിന് ആശംസകളുമായി ആരാധകരുമെത്തി. സിനിമയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയതുപോലെ തന്നെ നൃത്തവേദിയിലേക്കും മികവാർന്ന ഒരു മടങ്ങിവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ നവ്യ.

സിനിമയിലേക്ക് നവ്യയുടെ തിരിച്ചുവരവിന് കാരണക്കാരിയായത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരായിരുന്നു. അതുപോലെതന്നെ നൃത്തവേദിയിലേക്ക് നവ്യയെ കൂട്ടിക്കൊണ്ടുവരുന്നത് ഊർമ്മിള ഉണ്ണിയാണ്. എന്താണെങ്കിലും നവ്യാ നായർക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ. അഭിനയത്തിലും നൃത്തത്തിലും ഒരേപോലെ തിളങ്ങാൻ നവ്യക്ക് കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്. ഒരുത്തിക്ക് ശേഷം നവ്യ നായരുടെ സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.