എന്റെ കൃഷ്ണാ.!! കണ്ണനെ കാണാൻ ഉടുപ്പിയിൽ എത്തി നവ്യ നായർ; പശു കുട്ടിയെ കളിപ്പിച്ചും കൊഞ്ചിച്ചും ബാലാമണി.!! | Navya Nair At Udupi Sri Krishna Temple

Navya Nair At Udupi Sri Krishna Temple : മലയാള സിനിമ ഉള്ളടത്തോളം കാലം മറക്കാൻ കഴിയാത്ത നായിക കഥാപാത്രമാണ് നവ്യാ നായരുടേത്. ഇഷ്ടമെന്ന ദിലീപ് ചിത്രത്തിലെ നായികയായി എത്തി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നവ്യയ്ക്ക് സാധിച്ചിരുന്നു. കലോത്സവവേദികളിൽ നിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് എത്തിയ നവ്യ അവിടെയും തൻറെ കലാപ്രതിഭ എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്തി.

മലയാളത്തിലെ മുൻനിര നായികമാരോടെല്ലാം കിടപിടിക്കുന്നതായിരുന്നു ഒരുകാലത്ത് നവ്യയുടെ കഥാപാത്രങ്ങൾ. എന്നാൽ വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന താരം തൻറെ രണ്ടാം തിരിച്ചു വരവും രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ് ആദ്യകാലത്ത് സിനിമയിൽ നിറഞ്ഞു നിന്നപ്പോൾ കിട്ടിയ പേരും പെരുമയും പ്രശസ്തിയും ഒക്കെ നവ്യയ്ക്ക് രണ്ടാം വരവിലും ലഭിച്ചിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് നവ്യ തൻറെ രണ്ടാം സിനിമാ കാലഘട്ടം വിനിയോഗിക്കുന്നത്. ഒപ്പം നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും ഗസ്റ്റായും ഒക്കെ നവ്യ പ്രത്യക്ഷപ്പെടാറുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ പുറത്തിറങ്ങിയ ജാനകി ജാനേ എന്ന ചിത്രത്തിൻറെ പ്രമോഷനുമായ അനുബന്ധിച്ചുള്ള തിരക്കുകൾ കാരണം അടുത്തിടെ താരത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. എന്നാൽ തനിക്ക് കുഴപ്പമൊന്നുമില്ല എന്നും പൂർവാധികം ശക്തിയോടെ അഭിനയത്തിലേക്ക് താൻ തിരിച്ചു വരുമെന്നും നവ്യയോട് അനുബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനുശേഷം സോഷ്യൽ മീഡിയയിലും പൊതുഇടങ്ങളിലും സജീവസാന്നിധ്യമാവുകയാണ് താരം.

ഇപ്പോൾ ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള നവ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സെറ്റ് സാരിയിൽ കേരളീയ തനിമയോടെ ഉടുപ്പി ക്ഷേത്രത്തിൽ നിൽക്കുന്ന താരത്തിനെ കാണുമ്പോൾ മലയാളികൾക്ക് മനസ്സുനിറഞ്ഞ സന്തോഷം തന്നെയാണ്. ഒപ്പം പഴയ ആരോഗ്യത്തോടെ അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന താരത്തിന് ഒരു നൂറാശംസകൾ മലയാളി സിനിമ പ്രേമികളും ആരാധകരും നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തൻറെ കുടുംബ വിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളും ഒക്കെ ആരാധകരിലേക്ക് എത്തിക്കാറുണ്ടായിരുന്നു.

Rate this post