ആറാം വിവാഹവാര്‍ഷികത്തില്‍ ആദ്യമായി ലൈവിലെത്തി നസ്രിയയും ഫഹദും, പിന്നീട് നടന്നത്.. വീഡിയോ കാണാം.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ വിവാഹം കഴിഞ്ഞ് ആറുവർഷം തികഞ്ഞിരിക്കുകയാണ്. 2014 ആഗസ്ത് 21 നായിരുന്നു ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ അതികം വൈറൽ അല്ലെങ്കിലും നസ്രിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

ആറാം വാർഷിക ദിനത്തിൽ ലൈവിൽ എത്തിയിരിക്കുകയാണ് ഫഹദും നസ്രിയയും. നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. താരദമ്പതികളുടെ വിവാഹവാർഷികം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് ആരാധകർ.

ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച സമയത്താണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. താരദമ്പതികളുടെ വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വിവാഹശേഷം ഒരിട വേളക്ക് ശേഷമാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. ആ സമയത്ത് ഫഹദ് മലയാള സിനിമയിൽ നല്ലൊരു നായകനായി തിളങ്ങി കഴിഞ്ഞിരുന്നു. വിവാഹശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ട്രാൻസ് ആണ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം. ഈ സിനിമ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.