18+ ന് ഇത്ര പവറോ.!? ലക്ഷങ്ങൾ വിലയുള്ള പുത്തൻ ആഡംബര സ്പോർട്സ് കാർ സ്വന്തമാക്കി നസ്ലിൻ; സ്‌കോഡ സുപ്പർബ് പ്രേത്യേകതകൾ കണ്ടോ.!? | Naslen K Gafoor New Skoda Car
Naslen K Gafoor New Skoda Car : പേക്ഷകരുടെ യുവ തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട താരമാണ് നസ്ലിൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് നസ്ലിൻ. പ്ലസ് ടു കുട്ടികളുടെ കഥ പറയുന്ന സിനിമയിൽ നായകനായ മാത്യുവിന്റെ അടുത്ത സുഹൃത്തായി ആണ് നസ്ലിൻ അഭിനയിച്ചത്.
ചിത്രത്തിൽ നസ്ലിന്റെ അമ്മയുടെ കഥാപാത്രം നസ്ലിനെപ്പറ്റി ബുദ്ധി ആണ് സാറേ ഇവന്റെ മെയിൻ എന്ന് പറയുന്ന ഡയലോഗ് കേട്ട് ചിരിക്കാത്തവർ കാണില്ല. തുടർന്ന് നിരവധി സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ നസ്ലിനു കഴിഞ്ഞു. മാത്യു നസ്ലിൻ കോമ്പോയ്ക്ക് വലിയ ഒരു ആരാധക പിന്തുണ തന്നെ ഉണ്ട് എന്നത് ജോ ആൻഡ് ജോ എന്ന ചിത്രം തെളിയിച്ചതാണ്. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.
18+ എന്ന ചിത്രമാണ് തരത്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. നസ്ലിൻ മുഴുനീള നായക വേഷം ചെയുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് മറ്റൊരു സന്തോഷ വാർത്ത താരം പങ്ക് വെച്ചത്. അത് മറ്റൊന്നുമല്ല ലക്ഷങ്ങൾ വില മതിക്കുന്ന വാഹനം സ്വന്തംമാക്കിയിരിക്കുകയാണ് താരം. ഇവിഎം എസ്കോഡ എന്ന വാഹനമാണ് താരം വാങ്ങിയത്. 2004 മുതൽ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്ന സ്കോടയുടെ സൂപ്പർബ് എന്ന വാഹനമാണ് നസ്ലിൻ ഇത് സൂപ്പർബിന്റെ അവസാന യൂണിറ്റ് വാഹനമാണ് താരം സ്വന്തമാക്കിയത്.
ചെക്ക് റിപ്പബ്ലിക് വാഹന നിർമാതാക്കളായ സ്കൂൾ സൂപ്പർബ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു എന്ന വിവരം ഈയിടെ പുറത്ത് വിട്ടിരുന്നു. 43.44 ലക്ഷം മുതൽ 47.3 ലക്ഷം രൂപ വരെയാണ് സൂപ്പർബിന്റെ ഓൺ റോഡ് വില.44 ലക്ഷത്തിന്റെ വാഹനമാണ് നസ്ലിൻ വാങ്ങിയത് എന്നാണ് വിവരം.മൂൺ വൈറ്റ് നിറമുള്ള വാഹനമാണ് നസ്ലിന്റേത്. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഡീലേഴ്‌സ് ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിട്ടുണ്ട്.