പതിനഞ്ചുകാരിക്ക് കൂട്ടായി കുഞ്ഞനിയൻ!! നടൻ നരേന്റെ ഭാര്യ പ്രസവിച്ചു; ആൺ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് പ്രിയതാരം… | Naren Become Father Once Again

Naren Become Father Once Again : വളരെ കുറച്ച് മലയാള വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നരേയൻ. സുനിൽകുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം.മലയാളത്തിൽ കൂടാതെ നിരവധി തമിഴ് സിനിമകളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച വേഷങ്ങൾ എല്ലാം വ്യത്യസ്തത കൊണ്ട് മനോഹരമായ നടനാണ് ഇദ്ദേഹം. 2002ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽ കൂത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് താരം കടന്നുവരുന്നത്.

ഫോർ ദ പീപ്പിൾ, അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്, ഷീലാബതി, പന്തയക്കോഴി, ഒരേ കടൽ, റോബിൻഹുഡ്, വീരപുത്രൻ, ഗ്രാൻഡ് മാസ്റ്റർ, അയാളും ഞാനും തമ്മിൽ, ആദം ജോൺ, എന്നിവയെല്ലാം താരം അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലായി താരത്തിന്റെതായി ഇറങ്ങിയത് തമിഴ് ചിത്രമായ അദൃശ്യമാണ്. 2007ലാണ് താരം വിവാഹിതനാകുന്നത്. മഞ്ജു ഹരിദാസ് ആണ് ഭാര്യ. മലയാള സിനിമ രംഗത്ത് വളരെ കാലമായി താരം സജീവമല്ല.

എന്നാൽ തന്റെ ആരാധകരെ മറക്കാൻ താരം തയ്യാറല്ല എന്നതിന് തെളിവാണ് തന്റെ വിശേഷങ്ങൾ എല്ലാം അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. പുത്തൻ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ ആരാധകരോട് താരം പറയാൻ മടിക്കാറില്ല. താരത്തിനും ഭാര്യ മഞ്ജുവിനും ഒരു മകളാണുള്ളത് പേര് തന്മയ എന്നാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ നിറയുന്ന പുത്തൻ വാർത്തകൾ ആരാധകരിൽ തികച്ചും സന്തോഷം നിറയ്ക്കുന്നവയാണ്.

ഇരുവരുടെയും മകളായ തന്മയക്ക് ഒരു അനിയൻ കൂടി പിറന്നിരിക്കുകയാണ്. താരം കുഞ്ഞിന്റെ കൈയിന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു.” happy to share the good news we are blessed with a baby boy.” ഈ ചിത്രത്തിൽ താഴെയായി നിരവധി താരങ്ങളും ആരാധകരുമാണ് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ചിത്രം ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറിയിരിക്കുന്നു. മീരാ ജാസ്മിൻ ,ഷറഫുദ്ദീൻ ,സംവൃത കൃഷ്ണപ്രഭ മുന്ന സൈമൺ തുടങ്ങിയ താരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്.