ചെറുനാരങ്ങ ഇതുപോലെ ഉപ്പിലിട്ടു നോക്കൂ… കിടിലനാണ്.!!!

ഊണിന് എന്തെങ്കിലും തൊട്ട് കൂട്ടാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ നാരങ്ങ ഒന്ന് ഉപ്പിലിട്ട് നോക്കിയാലോ… നാരങ്ങ ഇതുപോലെ ഉപ്പിലിട്ടാൽ കയ്പ്പില്ലാതെ ലഭിക്കും. നല്ല നാടൻ രീതിയിൽ നാരങ്ങ ഉപ്പിലിടുന്നതാണ് ഈ വീഡിയോ.


ആവശ്യമായ സാധനങ്ങൾ

  • ചെറുനാരങ്ങ
  • വിനാഗിരി
  • ഉപ്പ്
  • കരിംജീരകം
  • പച്ചമുളക്

നാരങ്ങ നന്നായി കഴുകി തുടക്കുക. ഇത് നാല് കഷ്ണമാക്കി മുറിക്കുക. അതിന്റെ കുരു കളയണം. ഒരു പാത്രത്തിൽ വിനാഗിരി ഒഴിക്കുക. അതിലേയ്ക്ക് ഉപ്പിട്ട് ഇളക്കുക. ഒരു ഗ്ലാസ് ബോട്ടിലിലേയ്ക്ക് ചെറുനാരങ്ങ കഷ്ണങ്ങൾ ഇടുക. പച്ചമുളകും, കരിം ജീരകവും ചേർക്കുക. അതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ വിനാഗിര ഒഴിക്കുക. മുക്കാൽ ഭാഗം ഒഴിച്ചാൽ ഇത് ദിവസവും ഇളക്കി കൊടുക്കണം. രണ്ടാഴ്ച കൊണ്ട് ചെറുനാരങ്ങ സെറ്റാവും. സ്വാദിഷ്ടമായ നാരങ്ങ ഉപ്പിലിട്ടത് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shamna’s Tips&Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.